×
login
അഗളിയിലെ സൗരോര്‍ജ്ജ നിലയം യാഥാര്‍ത്ഥ്യത്തിലേക്ക്, ഔദ്യോഗിക ഉദ്ഘാടനം ഉടന്‍; പ്രതിദിനം 4500 യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനാകുമെന്ന് നിഗമനം

സൗരോര്‍ജ നിലയം സ്ഥാപിച്ചിരിക്കുന്നത് സബ്‌സ്റ്റേഷന് തൊട്ടടുത്ത തരിശു പറമ്പിന്‍ ആയതിനാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി നിന്ന് പ്രസരണനഷ്ടം ഇവിടെ ഉണ്ടാകില്ല. ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി തല്‍സമയം തന്നെ ഗ്രിഡിലേക്ക് പ്രവഹിക്കുന്നതിനാല്‍ ബാറ്ററി ഉപയോഗിച്ച് സംഭരിച്ചു വെക്കേണ്ട ആവശ്യമില്ല.

ജെ.പി. മണ്ണാര്‍കാട്

പാലക്കാട് : അട്ടപ്പാടി അഗളിയില്‍ 33 കെവി സബ്‌സ്റ്റേഷന് സമീപം കെഎസ്ഇബിയുടെ പുതിയ ഭൂതല സൗരോര്‍ജ നിലയം യാഥാര്‍ത്ഥ്യത്തിലേക്ക്. ഈ നിലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തുതന്നെ നടക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു മെഗാവാട്ട് ശേഷിയുള്ള ഈ നിലയത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് സബ്‌സ്റ്റേഷനിലേക്ക് പ്രസരിപ്പിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.  

5.3720375 കോടി രൂപ ചിലവില്‍ അഗളി 33 കെവി സബ്‌സ്റ്റേഷന്റെ സമീപത്ത് 2.5 ഏക്കര്‍ സ്ഥലത്താണ് സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചിരിക്കുന്നത്. 380 വാട്ട് ശേഷിയുള്ള 2640 പാനലുകളാണ്  സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇന്‍വര്‍ട്ടറുകളുടെ സഹായത്തോടെ എസി കറണ്ട് ആക്കി മാറ്റിയതിനുശേഷം ട്രാന്‍സ്‌ഫോര്‍മര്‍ വഴി സബ് സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കുന്നു. പ്രതിദിനം 4500 യൂണിറ്റ്  വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഈ നിലയത്തിന് ശേഷിയുണ്ട്. ചുരുങ്ങിയത് നാലു മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുമെന്ന കണക്കനുസരിച്ചാണ് ഈ വിലയിരുത്തല്‍.  

അട്ടപ്പാടിയിലെ പ്രത്യേക സാഹചര്യം അനുസരിച്ച് ഇതില്‍ അധികം സമയം സൂര്യപ്രകാശം ലഭിക്കാനാണ് സാധ്യത. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ആറ് വരെയുള്ള സൂര്യപ്രകാശമാണ് സൗരോര്‍ജ്ജത്തിനായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച്  ഈ നിലയത്തിന് കൂടുതല്‍ ഉത്പ്പാദന ക്ഷമത ഉണ്ടാവും എന്നും പ്രതീക്ഷിക്കുന്നു.

സൗരോര്‍ജ നിലയം സ്ഥാപിച്ചിരിക്കുന്നത് സബ്‌സ്റ്റേഷന് തൊട്ടടുത്ത തരിശു പറമ്പിന്‍ ആയതിനാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി നിന്ന് പ്രസരണനഷ്ടം ഇവിടെ ഉണ്ടാകില്ല. ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി തല്‍സമയം തന്നെ ഗ്രിഡിലേക്ക് പ്രവഹിക്കുന്നതിനാല്‍ ബാറ്ററി ഉപയോഗിച്ച് സംഭരിച്ചു വെക്കേണ്ട ആവശ്യമില്ല.

നടപ്പിലാവുന്നത് ഹരിത ഉര്‍ജ്ജ ഇടനാഴിയുടെ ഒന്നാംഘട്ടം


2016-ല്‍ മണ്ണാര്‍ക്കാട്ടേ അന്നത്തെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ.രാജന്‍ പുല്ലക്കാട്ടില്‍ അട്ടപ്പാടിയില്‍ ഹരിത ഊര്‍ജ്ജ ഇടനാഴിയുടെ സാധ്യതപഠനം നടത്തിയിരുന്നു. അതില്‍ നിന്നുമാണ് ഈ പദ്ധതി ഉരുതിരിഞ്ഞു വന്നത്. സാധ്യതാ പഠനത്തില്‍ രണ്ട് മെഗാവാട്ട് നിലയം സ്ഥാപിക്കാമെന്നായിരുന്നു നിര്‍ദ്ദേശം. ഈ പദ്ധതി അട്ടപ്പാടിയില്‍ ഊര്‍ജ്ജ ദൗര്‍ലഭ്യവും വോള്‍ട്ടേജ് ക്ഷാമവും പരിഹരിക്കാമെന്നും നിര്‍ദ്ദേശമുണ്ട്. അതിന്റെ ഒന്നാംഘട്ടം ആണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ച് ഇരിക്കുന്നത്.  

നിലവില്‍ അട്ടപ്പാടിയിലേക്ക് വൈദ്യുതി എത്തുന്നത് മണ്ണാര്‍ക്കാട് നിന്നാണ്. മഴക്കാലങ്ങളില്‍ പലപ്പോഴും ഇവിടേക്കുള്ള വൈദ്യുതി തടസ പെടാറുണ്ട്. അട്ടപ്പാടിയിലെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യതി തടസങ്ങള്‍ ഗുരുതര പ്രശ്‌നങ്ങളാണ്. ഊര്‍ജ്ജ ഭൂപടത്തില്‍ ഏറെ ഒറ്റപ്പെട്ട് കിടക്കുന്ന താലൂക്കാണ് മണ്ണാര്‍ക്കാട്. അതില്‍ തന്നെ അട്ടപ്പാടിയിലേക്ക് ഉള്ള ഏക വൈദ്യുത ലൈന്‍ മണ്ണാര്‍ക്കാട് സബ്‌സ്റ്റേഷനില്‍ നിന്നും ചുരം വഴി പോകുന്ന 33 കെവി ലൈന്‍ ആണ്. വര്‍ഷകാലത്ത് പലപ്പോഴും മരംവീണ തടസ്സം അട്ടപ്പാടിയില്‍ പതിവാണ്. ഇതിനു പരിഹാരം എന്ന നിലയിലാണ് ഹരിത ഊര്‍ജ ഇടനാഴി വിഭാവനം ചെയ്തത്.  

ഇനി തുടങ്ങേണ്ടത് മണ്ണാര്‍ക്കാട് 2 പദ്ധതി

220 കെവി സബ്‌സ്റ്റേഷന്‍ ജോലിയും അതിനോടനുബന്ധിച്ചുള്ള പവര്‍ ലൈനിന് നിര്‍മാണപ്രവര്‍ത്തനവും. അട്ടപ്പാടിയില്‍ സ്ഥാപിക്കേണ്ട 220 സ് സബ്‌സ്റ്റേഷന്‍ സ്ഥലമേറ്റെടുപ്പ്  ഇനിയും നടന്നിട്ടില്ല. ഹരിത ഊര്‍ജ ഇടനാഴി സാധ്യമാവുപോള്‍ മണ്ണാര്‍ക്കാട് 220 ഓണ്‍ലൈന്‍ വഴി കേരളത്തിന്റെ ഊര്‍ജ്ജ കോറിഡോര്‍ മായി ബന്ധിക്കപ്പെടും.

ഇതുപോലെ മണ്ണാര്‍ക്കാട് താലൂക്കിലെ വൈദ്യുതി തടസവും വോള്‍ട്ടേജ് ക്ഷാമവും പൂര്‍ണമായും പരിഹരിക്കപ്പെടും. കൂടാതെ അഗളിയില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി വടക്കന്‍ കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനും കഴിയുമെന്നാണ് വകുപ്പുതല മേധാവികള്‍ പറയുന്നത്.

 

 

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


  നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്


  സല്‍മാന്‍ റുഷ്ദി വെന്‍റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്‍


  'ഹര്‍ ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.