×
login
അഗ്‌നിപഥ് യോജന: ആദ്യ വര്‍ഷത്തില്‍ പ്രായ പരിധിക്ക് രണ്ട് വര്‍ഷത്തെ ഇളവ് നല്‍കി കേന്ദ്രം; യുവാക്കള്‍ക്ക് ഈ തീരുമാനം പ്രയോജനകരമാകുമെന്ന് അമിത് ഷാ

കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിഞ്ഞില്ല എന്ന വസ്തുത കണക്കിലെടുത്തുകൊണ്ട് 2022ലേക്കുള്ള നിര്‍ദിഷ്ട റിക്രൂട്ട്‌മെന്റ് പരിപാടിക്ക് ഒറ്റത്തവണ ഇളവ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ന്യൂദല്‍ഹി: അഗ്‌നിപഥ് പദ്ധതി ആവിഷ്‌കരിച്ചതിന്റെ ഭാഗമായി സായുധ സേനയിലെ എല്ലാ പുതിയ റിക്രൂട്ട്‌മെന്റുകളുടെയും പ്രവേശന പ്രായം 17 1/2 - 21 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിഞ്ഞില്ല എന്ന വസ്തുത കണക്കിലെടുത്തുകൊണ്ട് 2022ലേക്കുള്ള നിര്‍ദിഷ്ട റിക്രൂട്ട്‌മെന്റ് പരിപാടിക്ക് ഒറ്റത്തവണ ഇളവ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

അതനുസരിച്ച്, 2022ലെ അഗ്‌നിപഥ് പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഉയര്‍ന്ന പ്രായപരിധി 23 വയസ്സായി ഉയര്‍ത്തി. വലിയൊരു വിഭാഗം യുവാക്കള്‍ക്ക് ഈ തീരുമാനം പ്രയോജനകരമാകും. അഗ്‌നിപഥ് യോജനയുടെ ആദ്യ വര്‍ഷത്തില്‍ രണ്ട് വര്‍ഷത്തെ ഇളവ് നല്‍കി പരമാവധി പ്രവേശന പ്രായം 21 വയസ്സില്‍ നിന്ന് 23 ആക്കി ഉയര്‍ത്താനുള്ള അനുഭാവപൂര്‍ണമായ തീരുമാനമെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു.

    comment

    LATEST NEWS


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


    1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.