×
login
എന്നെ വിടടാ.. ഞാന്‍ എംപിയാണ്.., എന്നെ അടിക്കരുത്; മലയാളത്തില്‍ അപേക്ഷിച്ച് എഎ റഹിം; ഒന്നും മനസിലാകാതെ ദല്‍ഹി പോലീസ്; ഒടുവില്‍ തൂക്കിയെടുത്ത് അറസ്റ്റ്

പോലീസ് ബലപ്രയോഗം നടത്തിയതോടെയാണ് താന്‍ എംപിയാണെന്നും എന്നെ അടിക്കരുതെന്നും പിടിവിടണമെന്നും റഹിം അപേക്ഷിച്ചത്. എന്നാല്‍ ദല്‍ഹി പോലീസിന് ഇതു മനസിലായില്ല. തുടര്‍ന്നാണ് റഹിം ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ വഴി തടഞ്ഞ് സമരം ചെയ്യുന്നതിനിടെ മലയാളത്തില്‍ ദല്‍ഹി പോലീസിനോട് തര്‍ക്കിച്ച് എഎ റഹിം എംപി. പോലീസ് ബലപ്രയോഗം നടത്തിയതോടെയാണ് താന്‍ എംപിയാണെന്നും എന്നെ അടിക്കരുതെന്നും പിടിവിടണമെന്നും റഹിം അപേക്ഷിച്ചത്. എന്നാല്‍ ദല്‍ഹി പോലീസിന് ഇതു മനസിലായില്ല. തുടര്‍ന്നാണ് റഹിം ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.  

എ.എ റഹിം എംപിയും കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍  ഉള്‍പ്പെടെയുള്ള പത്തിലധികം പേര്‍ അടങ്ങുന്ന സംഘമാണ് ദല്‍ഹിയില്‍ റോഡ് തടഞ്ഞ് സമരം ചെയ്യാന്‍ ശ്രമിച്ചത്. ജന്‍പഥില്‍ നിന്നാണ് സമരം ആരംഭിച്ചത്. തുടര്‍ന്ന് അരകിലോമീറ്ററിനുള്ളില്‍ തന്നെ മാര്‍ച്ച് പോലീസ് തടഞ്ഞു.  


ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കരുതെന്ന് പോലീസ് താക്കീത് ചെയ്തു. ഇത് അവഗണിച്ച് പാര്‍ലമെന്റ് വളപ്പിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി. തന്നെ അടിക്കരുത്, താന്‍ എംപിയാണെന്ന് റഹിം പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് റഹിം ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടെ പോലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ദല്‍ഹിയിലെ കൈരിളി ടിവി റിപ്പോര്‍ട്ടര്‍ അശ്വിന്‍ ലാത്തിക്കടിയേറ്റു.  

എ.എ.റഹീം ഉള്‍പ്പെടെയുള്ള നേതാക്കള്‍ അക്രമത്തിന് ശ്രമിച്ചതോടെ വലിച്ചിഴച്ചാണ് അറസ്റ്റുചെയ്തു നീക്കിയത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തിയെന്ന് എ.എ.റഹീം എംപി ആരോപിച്ചു. എം.പിയെന്ന പരിഗണനപോലും കാണിക്കാതെ പൊലീസ് ബലപ്രയോഗിച്ചു. അഗ്‌നിപഥിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും റഹീം പിന്നീട് പറഞ്ഞു. ഐഷെ ഘോഷ്,  എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസ് ഉള്‍പ്പെടെയുള്ള നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.