login
വെങ്കയ്യ നാഡിയു പറഞ്ഞു'; എസി മുറികളില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് രോഗാണുക്കളെ നശിപ്പിക്കുന്ന എയര്‍ സ്റ്റെറിലൈസര്‍ പ്രാവര്‍ത്തികമാക്കി മലയാളികള്‍

മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന അവശിഷ്ടങ്ങള്‍ ഉല്‍പ്പാദിപ്പിക്കാതെ തന്നെ അന്തരീക്ഷത്തിലെ പാത്തോജനുകളെ ബാഷ്പീകരിച്ച് ഇല്ലായ്മചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതിനായിവികസിപ്പിച്ചെടുത്തിരിക്കുന്നത്.

തിരുവനന്തപുരം : എയര്‍ കണ്ടീഷന്‍ഡ് മുറികളിലെ കോവിഡ് വ്യാപനം തടയുന്നതിനായി പ്രത്യേകം സാങ്കേതിക സംവിധാനം രൂപപ്പെടുത്തി മലയാളിയുടെ കണ്ടെത്തല്‍. എസി മുറികളില്‍ അന്തരീക്ഷത്തിലുടെ കൊറോണ വൈറസ് അടക്കം നിരവധി സൂക്ഷ്മാണുക്കള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഈ വൈറസുകളെ നൂറ് ശതമാനവും നശിപ്പിക്കാന്‍ സാധിക്കുന്ന എയര്‍ സ്റ്റെറിലൈസറാണ് രൂപം നല്‍കിയിരിക്കുന്നത്. സിന്തറ്റിക് കെമിസ്ട്രി ശാസ്ത്രജ്ഞനായ ഡോ. സിറിയക് ജോസഫ് പാലക്കല്‍, കെ. സിസഞ്ജീവ് എന്നിവരുടെ പാന്‍ലിസ് ബയോസെക്യൂരിറ്റീസ് സൊല്യൂഷന്‍സാണ് ഇത് തദ്ദേശീയമായി വികസിപ്പിച്ചത്.

തിരുവനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച് പരമേശ്വര്‍ജി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എസി മുറികളില്‍ കോവിഡ് വൈറസ് പകരാനുള്ള സാധ്യത സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു.  

എസി മുറികളില്‍ വായു സഞ്ചാരം കുറവായതിനാല്‍ കോവിഡ്, സ്വയിന്‍ ഫ്‌ളൂ തുടങ്ങിയ രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമാകും. പ്രകൃതിയിലേക്ക് മടങ്ങണം. എന്ന് ആവശ്യപ്പെട്ട് വെങ്കയ്യ നായിഡു അന്ന് പരിപാടി സംഘടിപ്പിച്ചിരുന്ന ഹാളിലെ എസി ഓഫ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പുതിയ കണ്ടെത്തലുകളുമായി മലയാളികളെത്തിയത് എന്നതില്‍ നമുക്ക് അഭിമാനിക്കാം.  

മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന അവശിഷ്ടങ്ങള്‍ ഉല്‍പ്പാദിപ്പിക്കാതെ തന്നെ അന്തരീക്ഷത്തിലെ പാത്തോജനുകളെ ബാഷ്പീകരിച്ച് ഇല്ലായ്മചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതിനായിവികസിപ്പിച്ചെടുത്തിരിക്കുന്നത്. ആശുപത്രികളും ഓഡിറ്റോറിയങ്ങളും പോലുള്ള എയര്‍കണ്ടിഷന്‍ഡ് മുറികളിലെ അന്തരീക്ഷത്തിലുള്ള കൊറോണവൈറസ് അടക്കം നിരവധി സൂക്ഷ്മാണുക്കളെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുന്നതിനായി തദ്ദേശമായി വികസിപ്പിച്ചെടുത്ത എയ്‌റോലിസിസിന് സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. കേന്ദ്ര ബയോ ടെക്‌നോളജിവകുപ്പിന് കീഴിലുള്ള ദേശീയ ഗവേഷണ കേന്ദ്രമായ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്‍ഫ്‌ളുവന്‍സ്, സ്വയിന്‍ഫ്‌ളൂ, കൊറോണവൈറസ് എസ്ജീനുകള്‍, കൊറോണ വൈറസ് ഇജീനുകള്‍ എന്നിവയെ അന്തരീക്ഷത്തില്‍നിന്നും നൂറുശതമാനവും നശിപ്പിക്കാന്‍ എയര്‍ സ്റ്റെറിലൈസിന് സാധിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞതായാണ് കേന്ദ്ര ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.  

ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രസംഗിക്കാനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോവിഡ് പ്രതിരോധാര്‍ത്ഥം ഹാളിലെ എ സി ഓഫ് ചെയ്യാനാവശ്യപ്പെട്ട അതേ ദിവസം അതേ സമയം തൊട്ടടുത്ത സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസ് മുറിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടറില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങുന്നു. കേരളത്തില്‍ വികസിപ്പിച്ചെടുത്ത എയ്‌റോലിസ് എന്ന എയര്‍ സ്റ്റെറിലൈസറിന് അടഞ്ഞ എ സി ഹാളുകളിലെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന കൊറോണ വൈറസുകളെ 100 % നശിപ്പിക്കാന്‍ സാധിക്കും എന്ന സര്‍ട്ടിഫിക്കറ്റ് ആണ് ആര്‍ജിസിബി ഡയറക്ടര്‍ മന്ത്രിക്കു കൈമാറിയത്! എല്ലാം ഒരു ചരിത്ര യാദൃശ്ചികത മാത്രം.

യുഎസ്, ജര്‍മ്മനി എന്നിവിടങ്ങളിലെ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള 64 കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ചിട്ടുള്ള വ്യക്തിയാണ് സിറിയക് പാലക്കല്‍. രാഷ്ട്രപതിയില്‍ നിന്നും രണ്ടുതവണ മികച്ച സംരംഭകനുള്ള പുരസ്‌കാരം നേടിയ വ്യക്തിയാണ് സജീവ്. പാന്‍ലിസ് യോസെക്യൂരിറ്റി സൊല്യൂഷന്‍സും വെല്‍ബൗണ്ടിന്റെ നിര്‍മ്മാതാക്കാളായ ഇന്റിമേറ്റ്  ്‌മെഷീന്‍സും ചേര്‍ന്നാണ് വ്യാവസായികാടിസ്ഥാനത്തില്‍ എയര്‍ സ്റ്റെറിലൈസ് നിര്‍മിക്കുന്നത്.  

 

 

 

 

 

 

  comment

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.