×
login
ശബരിമല‍ അയ്യനെ കാണാന്‍ കന്നിസ്വാമിയായി അജയ് ദേവഗണ്‍; ദര്‍ശനപുണ്യം നുകര്‍ന്ന് മലയിറക്കം

സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ആദ്യമായാണ് അജയ് ദേവഗണ്‍ ശബരിമലയിലെത്തുന്നത്.

ശബരിമല: പ്രശസ്ത ബോളിവുഡ് താരം അജയ് ദേവഗണ്‍ (ajay devgan)  ശബരിമലയില്‍ (sabarimala) ദര്‍ശനം നടത്തി. ഹെലികോപ്റ്ററില്‍ നിലയ്ക്കലില്‍ എത്തിയ ശേഷം അവിടെ നിന്ന് പമ്പയിലെത്തി സന്നിധാനത്തെത്തുകയായിരുന്നു. 14 പേരടങ്ങുന്ന സംഘത്തൊടൊപ്പമാണ് അദ്ദേഹം ദര്‍ശനത്തിനെത്തിയത്.  

രാവിലെ 11ന് സന്നിധാനത്ത് എത്തിയ അദ്ദേഹം 11.30 ഓടെ പതിനെട്ടാം പടികയറി അയ്യപ്പനെ ദര്‍ശിച്ചു. മാളികപ്പുറത്തും ദര്‍ശനം പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് മുമ്പ് മടങ്ങി. സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ആദ്യമായാണ് അജയ് ദേവഗണ്‍ ശബരിമലയിലെത്തുന്നത്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.