×
login
കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ

തന്റെ ഭര്‍ത്താവായിരിക്കെയാണ് അനുപമയും അജിത്തും ബന്ധം ആരംഭിച്ചത്. വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ അജിത്ത് മാനസികമായി പീഡിപ്പിച്ചു. വീട്ടില്‍ കിടക്കാന്‍ അനുവദിച്ചില്ല.

തിരുവനന്തപുരം : കുട്ടിയെ ദത്ത് നല്‍കിയത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് ആരോപണവുമായി അജിത്തിന്റെ ആദ്യഭാര്യ നസിയ. കുഞ്ഞിനെ അനുപമ ഉപേക്ഷിച്ചതാണ്. അതിനായി അവര്‍ ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു. താന്‍ ഇത് നേരിട്ട് കണ്ടതാണെന്നും നസിയ ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.  

നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയതിന് പിന്നാലെയാണ് പ്രതികരണവുമായി അജിത്തിന്റെ ആദ്യ ഭാര്യ ഇപ്പോള്‍ എത്തിയിരിക്കുന്നത്. 2011-ല്‍ ആണ് നസിയ അജിത്തിനെ വിവാഹം കഴിക്കുന്നത്. നസിയയുടെ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു ഇയാള്‍. കുഞ്ഞ് ജനിച്ചതിന് ശേഷം ഈ ജനുവരിയിലാണ് ഇരുവരും വിവാഹ മോചനം നേടുന്നത്.  

തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണ്. ഒരുപാട് സഹിച്ചു. വിവാഹമോചനം നല്‍കാന്‍ പറ്റില്ലെന്ന് അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു. അനുപമ സഹോദരിയെ പോലെയാണെന്ന് അജിത്ത് പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവായിരിക്കെയാണ് അനുപമയും അജിത്തും ബന്ധം ആരംഭിച്ചത്. വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ അജിത്ത് മാനസികമായി പീഡിപ്പിച്ചു. വീട്ടില്‍ കിടക്കാന്‍ അനുവദിച്ചില്ല. അടുത്ത വീട്ടിലായിരുന്നു കിടന്നിരുന്നത്. തന്റെ വീട്ടില്‍ വിളിച്ച് തന്നെ വിളിച്ചു കൊണ്ട് പോകാന്‍ അജിത്ത് നിര്‍ബന്ധിച്ചു. തന്നെ സഹായിക്കാനായി ആരുമില്ലെന്നും നസിയ പറയുന്നു.

വിവാഹമോചനം നല്‍കില്ലെന്ന് താന്‍ അറിയിച്ചതിന് ശേഷമാണ് അനുപമ കുട്ടിയെ ദത്ത് നല്‍കിയത്. ഇതിനായി എഴുതി നല്‍കിയ കാര്യങ്ങള്‍ താന്‍ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണ ബോധവതിയായിരുന്നുവെന്നും ഞാന്‍ വായിച്ചു നോക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അനുപമ പറയുന്നതെല്ലാം വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ്. അനുപമ കള്ളത്തരം കാണിച്ചതിലാണ് താന്‍ പ്രതികരിക്കുന്നത്. കുഞ്ഞിനെ ഒരിക്കലും കിട്ടാന്‍ പാടില്ലെന്നും നസിയ കൂട്ടിച്ചേര്‍ത്തു.  

 

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.