×
login
എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് പുറ്റിങ്ങല്‍ ദുരന്തത്തിന് കാരണമായ രാസവസ്തു ഉപയോഗിച്ച്; ജിതിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

വ്യാപ്തിയേറിയ ആക്രമണമാണ് ജിതിന്‍ നടത്തിയത്. കേസില്‍ പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം : എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസ വസ്തു ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ട്. കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ജാമ്യാപേക്ഷയില്‍ 29 ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പുറ്റിങ്ങലില്‍ നൂറുകണക്കിന് പേരുടെ ജീവന്‍ നഷ്ടമായ ദുരന്തം സംഭവിച്ചത് പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തു ഉപയോഗിച്ചതിനാലാണ്. അത്തരത്തില്‍ വ്യാപ്തിയേറിയ ആക്രമണമാണ് ജിതിന്‍ നടത്തിയത്. കേസില്‍ പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.  


അതേസമയം സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധിക്കില്ല. ഒരു ഡ്രൈവറായ ജിതിന്‍ എങ്ങനെ ഭരണ കക്ഷിയിലെ പ്രധാന പാര്‍ട്ടി നല്‍കിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പറ്റും. ജിതിന് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. 

സിസിടിവി പരിശോധിച്ചിട്ടും പോലീസ് എന്തുകൊണ്ട് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞില്ലെന്നും പ്രതിഭാഗം കോടതിയില്‍ ചോദിച്ചു. നാല് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം ജിതിനെ തിങ്കളാഴ്ചയാണ് കോടതിയില്‍ ഹാജരാക്കി. ആറ് വരെ ജിതിനെ റിമന്‍ഡ് ചെയ്തിരിക്കുകയാണ്.

 

  comment

  LATEST NEWS


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


  വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്


  പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം


  ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ


  കെ-റെയിലില്‍ പിണറായി സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍; പദ്ധതി മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് റവന്യൂ വകുപ്പ് ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.