×
login
മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പീഡനം; രക്ഷാകര്‍ത്താക്കള്‍ക്ക് സിപിഎം ഭീഷണി; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പ്രതികള്‍ക്കൊപ്പം

സിപിഎം സമ്മര്‍ദത്തെ തുടര്‍ന്നാണ് മുന്‍ സിപിഎം നേതാക്കള്‍ അടങ്ങിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയംഗങ്ങള്‍ ഭീഷണിപ്പെടുത്തിയതെന്നാണ് ആക്ഷേപം. കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

ആലപ്പുഴ: മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ ട്യൂഷന്‍ അധ്യാപികയും ഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. നടപടിയെടുക്കാതെ പുളിങ്കുന്ന് പോലീസ്. കേസ് പിന്‍വലിക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് സിപിഎം ഭീഷണി, ചൈല്‍ഡ് വൈല്‍ഫയര്‍ കമ്മിറ്റിയും പ്രതികള്‍ക്കൊപ്പം. ചമ്പക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡ് സ്വദേശിയായ കുട്ടിക്കാണ് ദുരനുഭവം.  

വീടിന് സമീപത്തെ യുവതിയുടെ വീട്ടിലാണ് കുട്ടി ട്യൂഷന് പോയിരുന്നത്.  യുവതിയും,  ഭര്‍ത്താവും ചേര്‍ന്ന് കുട്ടിയെ ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. നഗ്‌നചിത്രങ്ങളും കാണിച്ചതായി പറയുന്നു. ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവം അന്വേഷിക്കാനെത്തിയ അമ്മൂമ്മയെ ടീച്ചറുടെ അച്ഛന്‍ മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന കുട്ടിക്കും മര്‍ദ്ദനമേറ്റു.  

കുട്ടിയെ ആലപ്പുഴ ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. സ്‌കാന്‍ ചെയ്തപ്പോള്‍ ജനനേന്ദ്രിയത്തില്‍ രക്തം കട്ട പിടിച്ചതായും കണ്ടെത്തി. ഇതേത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ പീഡിപ്പിച്ചതിന് കേസ് എടുക്കാന്‍ തയ്യാറായില്ല. അമ്മൂമ്മയെ മര്‍ദ്ദിച്ചതിന് മാത്രം കേസെടുക്കാമെന്ന നിലപാടിലായിരുന്നു പോലീസ്. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷാകര്‍ത്താക്കളെ സിപിഎം പ്രാദേശികനേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. ട്യൂഷന്‍ അധ്യാപിക സിപിഎം ജനപ്രതിനിധിയുടെ മകളാണ്.  

കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും അവര്‍ കുട്ടിയേയും അമ്മയേയും ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.  

സിപിഎം സമ്മര്‍ദത്തെ തുടര്‍ന്നാണ് മുന്‍ സിപിഎം നേതാക്കള്‍ അടങ്ങിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയംഗങ്ങള്‍ ഭീഷണിപ്പെടുത്തിയതെന്നാണ് ആക്ഷേപം. കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.