×
login
വീരസവര്‍ക്കര്‍നാടകം‍ കേരളത്തില്‍ പ്രക്ഷേപണം ചെയ്യാതെ ആകാശവാണി, ആള്‍ ഇന്ത്യ റേഡിയോയുടെ നിർദേശം അനുസരിക്കാതെ കോഴിക്കോട് നിലയം

നാടകത്തിന്റെ സ്‌ക്രിപ്റ്റും സംപ്രേഷണം ചെയ്യേണ്ട തീയതിയും ഉള്‍പ്പടെ ദല്‍ഹിയില്‍ നിന്നും മുന്‍കൂട്ടി ലഭിച്ചിരുന്നു. സ്‌ക്രിപ്റ്റ് പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തി നാടകരൂപത്തിലാക്കുന്ന ചുമതലയാണ് അതത് സംസ്ഥാനത്തിനുള്ളത്.

തിരുവനന്തപുരം: ധീരദേശാഭിമാനി വീര സവര്‍ക്കറെക്കുറിച്ചുള്ള നാടകം സംസ്ഥാനത്ത് പ്രക്ഷേപണം ചെയ്യാതെ ആകാശവാണിയുടെ അവഗണന. ദേശീയ നാടകോത്സവവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും സവര്‍ക്കറെ കുറിച്ചുള്ള നാടകം പ്രക്ഷേപണം ചെയ്യാന്‍ ആള്‍ ഇന്ത്യ റേഡിയോ (എഐആര്‍) നിര്‍ദേശം നല്കിയിരുന്നു.  

കേരളത്തില്‍ ആകാശവാണിക്ക് എട്ട് സ്റ്റേഷനുകളാണ് ഉള്ളത്. നാടകങ്ങള്‍ തയ്യാറാക്കുന്നത് സ്റ്റേഷന്‍  കേന്ദ്രീകരിച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ്. ഇക്കുറി കോഴിക്കോട് നിലയമാണ് നാടകം തയ്യാറാക്കേണ്ടത്. മാസങ്ങള്‍ക്ക് മുമ്പ് നാഷണല്‍ ഡ്രാമ പ്രോഗ്രാം എന്ന പേരില്‍ നാടകം ചെയ്യണമെന്ന് ദല്‍ഹിയില്‍ നിന്നും നിര്‍ദേശിച്ചിരുന്നു. ഇതിന് വേണ്ടിയുള്ള മാനദണ്ഡങ്ങളും ഒപ്പം പുറപ്പെടുവിച്ചു. എന്നാല്‍ ഇന്ന് വൈകിട്ട് സംപ്രേഷണം ചെയ്യേണ്ട സവര്‍ക്കറുടെ നാടകം ചെയ്യാനാകില്ലെന്ന് കോഴിക്കോട് നിലയം ഇന്നലെയാണ് തിരുവനന്തപുരത്തെ അറിയിക്കുന്നത്.

നാടകത്തിന്റെ സ്‌ക്രിപ്റ്റും സംപ്രേഷണം ചെയ്യേണ്ട തീയതിയും ഉള്‍പ്പടെ ദല്‍ഹിയില്‍ നിന്നും മുന്‍കൂട്ടി ലഭിച്ചിരുന്നു. സ്‌ക്രിപ്റ്റ് പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തി നാടകരൂപത്തിലാക്കുന്ന ചുമതലയാണ് അതത് സംസ്ഥാനത്തിനുള്ളത്. കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങള്‍ നിര്‍ദേശം അതേപടി പാലിച്ചു. കോഴിക്കോട് നിലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പിടിപ്പെട്ടതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.  

റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നാടകം തയ്യാറാക്കേണ്ട സ്റ്റേഷനില്‍ അസൗകര്യം ഉണ്ടെങ്കില്‍ മറ്റു സ്റ്റേഷനിലേക്ക് ഇത് കൈമാറാനുള്ള അധികാരം സ്റ്റേഷന്‍ ഡയറക്ടര്‍മാര്‍ക്ക് ഉണ്ട്. ഏറ്റവും അടുത്ത ആഴ്ചയില്‍ തന്നെ നാടകം പ്രക്ഷേപണം ചെയ്യുമെന്നാണ് ആകാശവാണിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം.

സവര്‍ക്കറുടെ പുസ്തകം കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സംസ്ഥാനത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. സവര്‍ക്കറുടെ നാടകം സംസ്ഥാനത്ത് പ്രക്ഷേപണം ചെയ്യപ്പെടരുതെന്ന രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള ഉദ്യോഗസ്ഥരുടെ ബോധപൂര്‍വ്വമായ ഇടപെടലുണ്ടെന്ന ആക്ഷേപവും ഉണ്ട്.

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.