×
login
ഡിവൈഎഫ്‌ഐ നേതാവ് ക്രിസ്ത്യന്‍ യുവതിയെ ലൗ ജിഹാദില്‍ കുടുക്കിയെന്ന്; ക്രിസ്ത്യന്‍ വിഭാഗം ഇളകിയതോടെ സിജിനെ ശിക്ഷിച്ച് മുഖം രക്ഷിക്കാന്‍ സിപിഎം

രണ്ട് ന്യൂനപക്ഷ സമുദായത്തിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് സിപിഎം. തിരുവമ്പാടി നിയോജകമണ്ഡലത്തിലുള്ള കുടിയേറ്റ മലയോര ഗ്രാമമായ കോടഞ്ചേരിയില്‍ ഡിവൈഎഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ മുസ്ലിം സഖാവ് ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതായി വാര്‍ത്ത പരന്നതോടെയാണ് സിപിഎം വെട്ടിലായത്.

കോഴിക്കോട്: രണ്ട് ന്യൂനപക്ഷ സമുദായത്തിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് സിപിഎം. തിരുവമ്പാടി നിയോജകമണ്ഡലത്തിലുള്ള കുടിയേറ്റ മലയോര ഗ്രാമമായ കോടഞ്ചേരിയില്‍ ഡിവൈഎഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ മുസ്ലിം സഖാവ് ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതായി വാര്‍ത്ത പരന്നതോടെയാണ് സിപിഎം വെട്ടിലായത്.  

ആദ്യമൊക്കെ ഡിവൈഎഫ് ഐ നേതാവായ മുസ്ലിം സഖാവിനൊപ്പം നിലയുറപ്പിച്ച സിപിഎം പക്ഷെ സ്വന്തം സമുദായത്തിലെ പെണ്‍കുട്ടിയായ ജ്യോത്സനയ്ക്ക് വേണ്ടി ക്രിസ്ത്യന്‍ സമുദായം ഒന്നടങ്കം ലൗ ജിഹാദ് ആരോപണമവുമായി സമരത്തിനിറങ്ങിയതോടെ വെട്ടിലായി. ഇപ്പോള്‍ മുഖം രക്ഷിക്കാന്‍ ഡിവൈഎഫ് ഐ നേതാവായ സിജിനെ ശിക്ഷിക്കാനുള്ള പുറപ്പാടിലാണ് പാര്‍ട്ടിയെന്നറിയുന്നു.  

മതസൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാക്കി, മതസ്പര്‍ധയുണ്ടാക്കി എന്നീ കാരണങ്ങളുയര്‍ത്തി ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ്ജ് എം തോമസ് അഭിപ്രായപ്പെട്ടു. പക്ഷെ ഇത് സംബന്ധിച്ച് ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മിശ്ര വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുക എന്ന പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായ നിലപാടെടുത്ത ജോര്‍ജ് എം.തോമസിന്‍റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം ഉയരുന്നുണ്ട്. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രകടിപ്പിക്കുന്നത്.ഇത് സംബന്ധിച്ച് കോടഞ്ചേരിയില്‍ സിപിഎം ബുധനാഴ്ച നടത്തുന്ന വിശദീകരണ യോഗത്തില്‍ ഏതെങ്കിലും ഒരു നിലപാട് സിപിഎം പ്രഖ്യാപിക്കുമെന്ന് കരുതുന്നു.  


ഇപ്പോള്‍ സിജിനും ജ്യോത്സനയും ഒളിവിലാണ്. ഈ വിഷയത്തില്‍  പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടിട്ടും ഇതുവരെ പൊലീസ് നടപടിയെടുത്തില്ലെന്ന് ജ്യോത്സനയുടെ വീട്ടുകാര്‍ പരാതിപ്പെടുന്നു. എന്നാല്‍  പൊലീസ് ജ്യോത്സനയെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചതിനെ സിജിന്‍റെ വീട്ടുകാരും വിമര്‍ശിക്കുന്നുണ്ട്.  സിജിനും ജ്യോത്സനയും എവിടെയാണെന്ന് അറിയാതെ ഒളിവില്‍ കഴിയുന്നതാണ് വിവാദത്തിന് വഴിവെക്കുന്നത്.

സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി.  

ലൗ ജിഹാദാണെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കാസ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള ജ്യോത്സനയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷിജിന്‍ ജ്യോത്സനയുമായി ഒളിവില്‍ കഴിയുന്നതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിനിടെ ജ്യോത്സനയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്. 

    comment

    LATEST NEWS


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി


    വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും


    ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്


    മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് ജഗ്ദീപ് ധന്‍കര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.