×
login
ആലുവ‍ സി.ഐ സുധീറിനെ പോലീസ്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി, സസ്പെന്‍ഡ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ്

അന്‍വര്‍ സാദത്ത് എം എല്‍ എ, ബെന്നി ബഹനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ആലുവ പോലീസ് സ്റ്റേഷനു മുന്നില്‍ ഇപ്പോഴും തുടരുകയാണ്. സി ഐ സുധീറിനെ സ്റ്റേഷന്‍ ഡ്യൂട്ടികളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് ഹാജരായിരുന്നു.

ആലുവ: മോഫിയ പര്‍വീൺ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് സി.ഐ സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. മോഫിയ പര്‍വീണിന്റെ ആത്മഹത്യകുറിപ്പില്‍ തന്നോട് മോശമായി പെരുമാറിയ സി ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  

വളരെ മോശമായാണ് സിഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്ന് മോഫിയയുടെ പിതാവ് പറഞ്ഞിരുന്നു. മോഫിയയുടെ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടും സി ഐ സുധീറിനെതിരെ നടപടി വരാത്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസും മുസ്ലീം ലീഗും അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ ആലുവ സി ഐ ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

അതേസമയം സി ഐയെ സസ്പെന്‍ഡ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ, ബെന്നി ബഹനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ആലുവ പോലീസ് സ്റ്റേഷനു മുന്നില്‍ ഇപ്പോഴും തുടരുകയാണ്. സി ഐ സുധീറിനെ സ്റ്റേഷന്‍ ഡ്യൂട്ടികളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് ഹാജരായിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്രെ നേതൃത്വത്തില്‍ ആലുവ സി ഐ ഓഫീസിന് മുന്നില്‍ കനത്ത പ്രതിഷേധമാണ് നടന്നത്.

ഇതിനിടെ സി ഐ ഓഫീസിലേക്കെത്തിയ ഡി ഐ ജിയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിൻ്റെ ആന്റിന പ്രവര്‍ത്തകര്‍ ഊരിയെടുത്തു. പോലീസ് സ്റ്റേഷന്റെ മുറ്റത്തും ഗേറ്റിന് വെളിയിലുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നുണ്ട്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും ആലുവയില്‍ റോഡ് ഉപരോധിച്ച്‌ സമരം ചെയ്യുന്നുണ്ട്.

നേരത്തെ അഞ്ചല്‍ സി.ഐ.യായിരിക്കെയും സുധീറിനെതിരേ ഗുരുതര ആരോപണങ്ങളുയര്‍ന്നിരുന്നു. ഉത്ര വധക്കേസിലടക്കം ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തിയെന്നായിരുന്നു പരാതി. ഈ സംഭവത്തില്‍ റൂറല്‍ എസ്.പി. സി.ഐക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. തുടര്‍ന്ന് അഞ്ചലില്‍നിന്ന് പത്തനംതിട്ടയിലേക്കായിരുന്നു സുധീറിനെ സ്ഥലംമാറ്റിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സുധീര്‍ ആലുവയിലെത്തിയത്. 

  comment

  LATEST NEWS


  'മ്യാവൂ' പ്രൊമോ സോംങ് പുറത്തിറക്കി; ക്രിസ്മസ് തലേന്ന് ചിത്രം പുറത്തിറങ്ങും


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കീത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.