×
login
ഹിന്ദുമഹാസമ്മേളത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി; പി സി ജോർജിനെ കസ്റ്റഡിയിലെടുത്തു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്‌

യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ജോര്‍ജിനെതിരേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. പി.സി. ജോര്‍ജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറഞ്ഞിരുന്നു

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ് പിയുടെ നേത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെയാണ് എത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം പൊലീസ് വണ്ടിയിൽ കയറാൻ പി സി ജോർജ് തയാാറായില്ല. പി സി ജോർജ് സ്വന്തം വാഹനത്തിലാണ് ഫോർട്ട് സ്റ്റേഷനിലേക്ക് വരുന്നത്. അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ  മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്.  തിരുവനന്തപുരം ഫോർട്ട് പൊലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനിൽകാന്തിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി.

കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു. മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ പറയുന്നു

കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു. പിസി ജോര്‍ജ്ജിന്‍റെ മൊഴി ഉള്‍പ്പടെ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു153 എ വകുപ്പ് പ്രകാരമാണ് കേസ്


യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ജോര്‍ജിനെതിരേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. പി.സി. ജോര്‍ജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.  

കൊലപാതക രാഷ്ട്രീയം ശരിയല്ലെന്നു പറയാന്‍ മുസ്ലീം സംഘടനകള്‍ തയ്യാറാകണമെന്ന് ഇന്നലെ പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. എസ്ഡിപിഐ കൊലപാതകരാഷ്ടീയം ഉപേക്ഷിക്കണമെന്നും അദേഹം പറഞ്ഞിരുന്നു. ആലപ്പുഴയിലും പാലക്കാട്ടും കൊല്ലപ്പെട്ട എസ്ഡിപിഐക്കാര്‍ കൊലപാതകത്തില്‍ പങ്കെടുത്തവരാണ്. അവരാല്‍ കൊല്ലപ്പെട്ടവര്‍ നിരപരാധികളും  ഇത് മറച്ചു വെച്ച് എല്ലാത്തിനേയും ഒരേ പോലെ പറയുന്നതാണ് കുഴപ്പമെന്നും അദേഹം പറഞ്ഞു.  

ടിപ്പു സുല്‍ത്താന്‍ എന്ന കൊള്ളക്കാരന്റെ ചരിത്രം കുട്ടികളെ പഠിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്നതിന്റെ പിന്നിലെ കള്ളത്തരം തുറന്നു കാട്ടനാകണം. ഭാരതം ഹിന്ദു രാഷ്ടമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖാപിക്കണം. ഹിന്ദുത്വം എല്ലാവരേയും സഹകരിക്കുന്ന സംസ്‌കാരമാണ്. നിര്‍ഭാഗ്യവശാല്‍ ഭാരത സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമൂഹം കുറഞ്ഞു വരുന്നു. ഹൈന്ദവ വിശ്വാസത്തെ തകര്‍ത്തു എന്നു വരുത്തി തീര്‍ക്കാന്‍ പിണറായി വിജയന്‍ നടത്തിയ ശ്രമമായിരുന്നു ശബരിമലയില്‍ കണ്ടത്. വിശ്വാസികള്‍ക്കൊപ്പം നിന്ന് ചെറുത്ത് നില്‍പിന് നേതൃത്വം നല്‍കാനായതില്‍ അഭിമാനിക്കുന്നു. അയ്യപ്പന്‍ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ഒരു വിഷമവും ഇല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.  

ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദുക്കള്‍ക്ക് ലഭിക്കാന്‍ വേണ്ടി ഹൈന്ദവ സംഘടനകള്‍ ഒന്നിച്ചു പോരാട്ടത്തിനു തയാറാക്കണം. ക്രിസ്ത്യാനികള്‍ മുസ്ലീങ്ങള്‍ക്കും അവരുടെ പള്ളികള്‍ നിയന്ത്രിക്കാമെങ്കില്‍ എന്തുകൊണ്ടാണ് ക്ഷേത്രങ്ങള്‍ മാത്രം സര്‍ക്കാര്‍ ഭരിക്കുന്നത്. ആരെങ്കിലും തുപ്പിയ ഭക്ഷണം കഴിക്കില്ലന്ന് ശപഥം ചെയ്യാന്‍ കഴിയണം. കുറഞ്ഞത് നാല് കുട്ടികള്‍ എങ്കിലും വേണമെന്ന് ഓരോ ഹൈന്ദവ, െ്രെകസ്തവ ദമ്പതിമാരും തീരുമാനിച്ചാലേ അസന്തുലിതമായ ജനസംഖ്യാ വളര്‍ച്ചയെ ചെറുക്കാനാകുള്ളുവെന്നും അദേഹം പറഞ്ഞിരുന്നു.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.