×
login
ഹിന്ദു, ക്രിസ്ത്യന്‍ വിശ്വാസങ്ങളെ അവഹേളിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തു; രണ്ടുപേര്‍ പിടിയില്‍; പിന്നില്‍ തീവ്ര ഇസ്ലാമിക സംഘങ്ങള്‍

'ജ്ഞാനഗംഗ' എന്ന പേരിലുള്ള പുസ്തകവും ലഘുലേഖകളുമാണ് ഇവരുടെ പക്കല്‍ ഉള്ളത്. 300 ലധികം പേജുകളുള്ള പുസ്തകം 10 രൂപയ്ക്കാണ് ഇവര്‍ ആളുകള്‍ക്ക് നല്കുന്നത്

ആലപ്പുഴ: ഹിന്ദു, ക്രിസ്ത്യന്‍ വിശ്വാസത്തെ അവഹേളിച്ച് ഇതരസംസ്ഥാന ജിഹാദി സംഘങ്ങള്‍. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള പുസ്തകങ്ങളും ലഘുലേഖകളുമായി ചക്കുളത്തുകാവ് ക്ഷേത്രപരിസരത്തു നിന്നും രണ്ട് പേരെ പിടികൂടി. ഇവരില്‍ നിന്നും പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖകളും ക്ഷേത്രവിശ്വാസികള്‍ തീയിട്ടു നശിപ്പിച്ചു. ജയപാല്‍, ജയപാല്‍ യാദവ് എന്നിങ്ങനെയുള്ള ഹിന്ദു പേരുകളിലാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഇരുവരും മുസ്ലിങ്ങളാണെന്ന് വ്യക്തമാകുകയായിരുന്നു.

'ജ്ഞാനഗംഗ' എന്ന പേരിലുള്ള പുസ്തകവും ലഘുലേഖകളുമാണ് ഇവരുടെ പക്കല്‍ ഉള്ളത്. 300 ലധികം പേജുകളുള്ള പുസ്തകം 10 രൂപയ്ക്കാണ് ഇവര്‍ ആളുകള്‍ക്ക് നല്കുന്നത്. പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഓം, കുരിശ്, എന്നിവയും ഇസ്ലാമിക ചിഹ്നവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം നിങ്ങള്‍ക്കറിയാമോ എന്ന ചോദ്യവുമായുള്ള ലഘുലേഖയാണ് ഇവര്‍ നല്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് ലഘുലേഖയുടെ ഉള്ളടക്കം.

സുന്ദര്‍ദാസ് എന്നയാളാണ് പുസ്തകങ്ങള്‍ നല്കിയതെന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍ ഇവര്‍ക്കോ, സുന്ദര്‍ദാസ് എന്നയാള്‍ക്കോ മലയാളം അറിയില്ലെന്നും ഇവര്‍ പറയുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നതിന് താന്‍ ശമ്പളം പോലും വാങ്ങുന്നില്ലെന്നും ഏകദൈവമായ അള്ളാഹുവിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നുമാണ് ഒരാളില്‍ നിന്നും ലഭിച്ച മറുപടി.  

മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദികളാണ് ഇതിന് പിന്നില്‍ എന്നാണ് സൂചന. സമീപത്തെ എട  ത്വാ പള്ളിയ്ക്ക് സമീപവും ഇവരെ കണ്ടവരുണ്ട്. ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന പുസ്തകങ്ങളാണ് ഇവര്‍ പള്ളിയ്ക്ക് സമീപം വിറ്റിരുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ കൊമ്മാടിയില്‍ ഇതേ പുസ്തകം പ്രചരിപ്പിച്ച രണ്ടംഗ സംഘത്തെ ഹിന്ദുഐക്യവേദിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

 

  comment

  LATEST NEWS


  ഒളിമ്പിക്‌സ് ബഹിഷ്‌കരണത്തിന് യുഎസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.