×
login
ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍

ഇന്നലെ രണ്ട് സംഭവങ്ങളിലായി അഞ്ച് പേരെയാണ് പോലീസ് പിടികൂടിയത്. ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാല് പേരും എല്‍എസ്ഡി സ്റ്റാമ്പുമായി ഒരാളുമാണ് പിടിയിലായത്.

കോഴിക്കോട്: കോഴിക്കോട്ടെ ലഹരി മാഫിയക്കെതിരെ പോലീസ് വേട്ട ശക്തമാക്കി. പോലീസും എക്‌സൈസും ചേര്‍ന്നുള്ള ശക്തമായ നീക്കമാണ് നടത്തുന്നത്. ഇന്നലെ രണ്ട് സംഭവങ്ങളിലായി അഞ്ച് പേരെയാണ് പോലീസ് പിടികൂടിയത്. ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാല് പേരും  എല്‍എസ്ഡി സ്റ്റാമ്പുമായി ഒരാളുമാണ് പിടിയിലായത്.  

കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണന്‍ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹുല്‍.പി.ആര്‍ (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ് (24) എന്നിവരെയാണ് 24 ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ഹരികൃഷ്ണന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നാല് ചെറിയ പ്ലാസ്റ്റിക്ക് കുപ്പികളിലായിയിരുന്നു ഹാഷിഷ് ഓയില്‍. 

പുലര്‍ച്ചക്ക് 4.15ന് കോഴിക്കോട് മിംസ് ആശുപത്രിക്കടുത്തുള്ള മലബാര്‍ ഹോട്ടലിന് പിറക് വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ വന്ന കെ.എല്‍ 11 എ.എന്‍ 8650, കെ.എല്‍ 11 ബി.യു.6231 എന്നീ നമ്പറുകളിലുള്ള സ്‌കൂട്ടറുകളും പിടിച്ചെടുത്തു. കോഴിക്കോട്ട് ഇവര്‍ പതിവായി ലഹരിക്കച്ചവടം നടത്തുന്നവരാണെന്ന് സംശയമുണ്ട്. ഇതിന് മുമ്പും കോഴിക്കോട്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെ പോലീസ് പിടികൂടിയിരുന്നു.  

മാരക മയക്കുമരുന്നായ 18 എല്‍എസ്ഡി സ്റ്റാമ്പുമായി കോഴിക്കോട് പുതിയറ ജയില്‍ റോഡ് സ്വദേശിയായ രോഹിത് ആനന്ദ് (42) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് ബൈപ്പാസ് റോഡില്‍ പാച്ചക്കലില്‍ സ്‌കൂട്ടറില്‍ മയക്കുമരുന്ന് കടത്തവെയാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്.

 

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.