×
login
കുഞ്ഞും ദൃക്‌സാക്ഷി: അനുപമയും അജിത്തും നിയമപരമായി വിവാഹിതരായി; പലരുടേയും സംശയത്തിന് പരിഹാരം ആയെന്ന് അനുപമ

സിപിഎമ്മും ശിശുക്ഷേമ വകുപ്പും ഇപ്പോഴും വിഷയത്തില്‍ പ്രതിസ്ഥാനത്താണ്

തിരുവനനന്തപുരം: കുഞ്ഞിന്റെ ദത്ത് വിവാദത്തിലൂടെ മാധ്യമശ്രദ്ധ നേടിയ അനുപമയും അജിത്തും ഔദ്യോഗികമായി വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു,. കുറേനാളായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുകയാണ്. നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നുവെന്നും അതിനായി ഒരു മാസം മുന്‍പു തന്നെ അപേക്ഷ നല്‍കിയിരുന്നതായും അനുപമ പറഞ്ഞു. അപ്പോള്‍ വിവാഹത്തിന് പറ്റിയ സാഹചര്യമായിരുന്നില്ല.

ഇപ്പോള്‍ കുഞ്ഞിനെ തിരിച്ചു കിട്ടി.കുഞ്ഞും കൂടി വിവാഹത്തിന് ദൃക്സാക്ഷിയായി. വിവാഹം നിയമപരമാകുമ്പോള്‍ അതില്‍ ഒരു സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. ഞങ്ങള്‍ വിവാഹം കഴിക്കുമോ അതോ പിരിയുമോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതിനൊക്കെ ഒരു പരിഹാരമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.


ആഗ്രഹിച്ച  പോലെയൊന്നുമല്ല  ജീവിതം പോയത്. നന്നായി ജീവിച്ചുകാണിച്ചു കൊടുക്കണമെന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം തങ്ങളുടെ കൂടെയുണ്ടെന്നും അനുപമ വ്യക്തമാക്കി. നിയമപോരാട്ടത്തിലൂടെ നവംബറിലാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചത്. ആന്ധ്രാ സ്വദേശികളായ ദമ്പതികളില്‍ നിന്നാണ് കുഞ്ഞിനെ നാട്ടിലെത്തിച്ചത്. സിപിഎമ്മും ശിശുക്ഷേമ വകുപ്പും ഇപ്പോഴും വിഷയത്തില്‍ പ്രതിസ്ഥാനത്താണ്.

 

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.