×
login
ദത്ത് വിവാദം: അമനുപമയുടെ അച്ഛന്‍ ജയചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് സ്റ്റേഷന്‍ ജാമ്യം‍ ലഭിക്കാവുന്ന കുറ്റങ്ങള്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

സ്റ്റേഷന്‍ ജാമ്യം ലഭിക്കാനുള്ള കുറ്റങ്ങള്‍മാത്രമാണ് ജയചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നതെന്ന ജഡ്ജിയുടെ പ്രസ്താവന പുറത്തുവന്നതോടെ കേസില്‍ ഇയാളെ സംരക്ഷിക്കാന്‍ ശ്രമം നടന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പേരൂര്‍ക്കട പോലീസ് ചുമത്തിയിരുന്നത്.

തിരുവനന്തപുരം :  ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛനും കേസിലെ ഒന്നാം പ്രതിയുമായ പി.എസ്. ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യം ഇല്ലന്നും കേസ് പരിഗണിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു.  

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളും അടക്കം ആറ് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാനുള്ള കുറ്റങ്ങള്‍മാത്രമാണ് ജയചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നതെന്ന ജഡ്ജിയുടെ പ്രസ്താവന പുറത്തുവന്നതോടെ കേസില്‍ ഇയാളെ സംരക്ഷിക്കാന്‍ ശ്രമം നടന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പേരൂര്‍ക്കട പോലീസ് ചുമത്തിയിരുന്നത്. ഇതോടെ പോലീസും പ്രതികളെ സംരക്ഷിക്കാന്‍ നീക്കം നടത്തിയതായും സംശയം ഉയര്‍ന്നിട്ടുണ്ട്.  

അതേസമയം അനുപമയുടെ അമ്മയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. കേസില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് പ്രതികളുമായി പോലീസ് ഒത്തുകളിച്ചെന്ന ആരോപണം ഉയരുന്നത്.  

കുഞ്ഞിന്റെ ദത്ത് നടപടിയില്‍ വീഴ്ചകള്‍ പുറത്തുവന്നിട്ടും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് സിപിഎം ഇപ്പോഴും തുടരുന്നത്. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവില്‍ ഇതുസംബന്ധിച്ച് യാതൊന്നും പറയുന്നില്ല. കുറ്റം തെളിയുന്നത്‌വരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. എന്നാല്‍ കുഞ്ഞിനെ ദത്ത് നല്‍കിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നത് വരെ സമര പരിപാടിപാകളുമായി മുന്നോട്ട് പോകാനാണ് അനുപമയുടെ തീരുമാനം.  

 

 

 

 

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.