×
login
മലാല എഡ്‌സണ്‍ പെലെ ആയി; അനുപയുടെ ആണ്‍കുട്ടി പെണ്‍കുട്ടിയുമായി; ഗൂഢാലോചനയ്ക്കു ചുക്കാന്‍ പിടിച്ചതില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനും

എന്നാല്‍ ആശുപത്രിയില്‍ നടന്ന ഗൂഢാചോനയും തിരിമറിയും ഒരു വിഭാഗം ജീവനക്കാര്‍ പുറത്തുവിട്ടതോടെ അബദ്ധം പറ്റിയതെന്നായിരുന്നു ഷിജു ഖാന്റെ ന്യായീകരണം .

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ അനുപമയില്‍ അകറ്റാന്‍ വ്യാജരേഖ ചമച്ച് ശിശുക്ഷേമ സമിതി ദത്തുനല്‍കിയ സംഭവത്തില്‍ ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അനുപമ നൊന്തു പ്രവസിച്ച ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയും പിന്നീട് ആണ്‍കുട്ടിയാക്കിയും ഒടുവില്‍ ആള്‍മാറാട്ടം നടത്തിയും ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി ഷിജു ഖാന്റെ നേതൃത്വത്തിലാണ്.  

2020 ഒക്ടോബര്‍ 22ന് രാത്രി 12.30ന് അമ്മത്തൊട്ടിലിന്റെ മുന്‍വശത്തുനിന്ന് അനുപമയുടെ മാതാപിതാക്കളുടെ കൈയില്‍നിന്ന് കുട്ടിയെ ജീവനക്കാരന്‍ ഏറ്റുവാങ്ങിയത്. രാത്രി 12.45ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ നിയമപരമായ ശാരീരിക പരിശോധനക്കെത്തിച്ച ആണ്‍കുട്ടിയെ ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടിയായി രേഖപ്പെടുത്തിയത്. ഇതിന് ഡോക്ടര്‍മാരടക്കം ആശുപത്രി ജീവനക്കാരെയും സ്വാധീനിച്ചു.

അടുത്ത ദിവസം സമിതിയില്‍നിന്ന് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പുതുതായി ലഭിച്ച കുഞ്ഞിന് 'മലാല' എന്ന് പേരിട്ടതായാണ് ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ അറിയിച്ചത്. ഇക്കാര്യം അറിയിച്ച് ഷിജു ഖാന്റെ പേരില്‍ വിശദമായ പത്രക്കുറിപ്പുമുറക്കി. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് മലാല യൂസഫ് സായിയോടുള്ള ബഹുമാനാര്‍ഥം ഈ പേര് നല്‍കിയതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

എന്നാല്‍, മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നെങ്കിലും കുഞ്ഞിനെ തേടി അനുപമ എത്തിയാല്‍ സത്യം മറച്ചുവെക്കാന്‍ നടത്തിയ നീക്കമായിരുന്നു ഇത്. എന്നാല്‍ ആശുപത്രിയില്‍ നടന്ന ഗൂഢാചോനയും തിരിമറിയും ഒരു വിഭാഗം ജീവനക്കാര്‍ പുറത്തുവിട്ടതോടെ അബദ്ധം പറ്റിയതെന്നായിരുന്നു ഷിജു ഖാന്റെ ന്യായീകരണം . കുട്ടിക്ക് 'എഡ്‌സണ്‍ പെലെ' എന്ന് പേരിട്ടതായും തൊട്ടടുത്ത ദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍, ഒക്ടോബര്‍ 23ന് വൈകീട്ട് അമ്മത്തൊട്ടിലില്‍ ലഭിച്ച ആണ്‍കുട്ടിക്കായിരുന്നു പെലെ എന്ന പേര് നല്‍കിയത്. അനുപമയുടെ മകന് സിദ്ധാര്‍ഥ് എന്ന് പുനര്‍നാമകരണം ചെയ്തത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ്. ഈ വിവരം രഹസ്യമാക്കിവെച്ചു.

ദത്ത് നല്‍കല്‍ നടപടിയുടെ ഭാഗമായി ജില്ല ശിശുസംരക്ഷണ യൂനിറ്റ് നിയമപരമായി അവകാശികള്‍ക്ക് ബന്ധപ്പെടാന്‍ പത്രപ്പരസ്യം നല്‍കിയെങ്കിലും സിദ്ധാര്‍ഥിന്റെ കഥകള്‍ അറിയാമായിരുന്ന ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ സത്യം മൂടിവെച്ചു. കുഞ്ഞിന്റെ ലിംഗ നിര്‍ണയവും ഡി.എന്‍.എയും അട്ടിമറിച്ചാണ് കുട്ടിയെ ആന്ധ്ര സ്വദേശികള്‍ക്ക് കൈമാറിയത്.  

ഡി.വൈ.എഫ്.ഐ നേതാവായ അജിത്തുമായുള്ള പ്രണയത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അജിത് വേറെ വിവാഹിതനായിരുന്നതിനാല്‍ അന്നു മുതല്‍ കുട്ടിയെ ഒഴിവാക്കുന്നതിന് അനുപമയുടെ മാതാപിതാക്കള്‍ സി.പി.എം സംസ്ഥാന, ജില്ല നേതാക്കളുമായും സര്‍ക്കാര്‍ പ്ലീഡര്‍മാരുമായും കൂടിയാലോചന നടത്തുകയായിരുന്നു. ഇവരുടെയെല്ലാം നിര്‍ദേശപ്രകാരമാണ് ശിശുക്ഷേമസമിതിയില്‍ കുട്ടിയെ ഏല്‍പിച്ചതത്രെ.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.