×
login
ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ

കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയതില്‍ ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി ഷിജുഖാന് പങ്കുണ്ടെന്നും നടപടിവേണമെന്നും അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ ദത്ത് നടപടികള്‍ നടന്നുവരവെ തങ്ങള്‍ നിരവധി തവണ കുഞ്ഞിനെ വേണമെന്ന ആവശ്യവുമായി ശിശുക്ഷേമ സമിതിയില്‍ എത്തിയിരുന്നു.

തിരുവനന്തപുരം: കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്കിയ സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ എസ്എഫ്‌ഐ നേതാവ് അനുപമ.എസ്.ചന്ദ്രന്‍ മൊഴി നല്കി. വനിതാശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമയ്ക്ക് മുന്നിലാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അഞ്ച് മണിക്കൂര്‍ മൊഴിയെടുപ്പ് നീണ്ടു. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മൊഴിനല്കല്‍ രാത്രി 9.10 വരെ നീണ്ടു.

കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയതില്‍ ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി ഷിജുഖാന് പങ്കുണ്ടെന്നും നടപടിവേണമെന്നും അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ ദത്ത് നടപടികള്‍ നടന്നുവരവെ തങ്ങള്‍ നിരവധി തവണ കുഞ്ഞിനെ വേണമെന്ന ആവശ്യവുമായി ശിശുക്ഷേമ സമിതിയില്‍ എത്തിയിരുന്നു. എന്നാല്‍ തന്റെ കുഞ്ഞിന് പകരം മറ്റൊരു കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കയച്ച് കബളിപ്പിച്ചുവെന്നും അനുപമ മൊഴി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ അടക്കം നല്‍കിയ പരാതികളുടെ എല്ലാ വിവരങ്ങളും കൈമാറി. ഓരോ സ്ഥലത്തും എത്തിയതിനുള്ള രജിസ്റ്ററിലെ വിവരങ്ങള്‍ പരിശോധിക്കണം എന്നും ആവശ്യപ്പെട്ടു.

ഷിജുഖാന് എല്ലാം അറിയാമായിരുന്നുവെന്നും തന്റെ അച്ഛന്‍ തന്നെ ഇത് മാധ്യമങ്ങളോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും അനുപമ പറഞ്ഞു. കുഞ്ഞ് പെണ്ണായ സംഭവത്തില്‍ ഷിജുഖാനെ വിളിച്ചു എന്ന് അച്ഛന്‍ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിനെ കൈമാറുന്ന സമയത്ത് ശിശുക്ഷേമസമിതിയില്‍ ഉണ്ടായിരുന്ന പ്രോഗ്രാം ഓഫീസര്‍ ശശിധരനെ ചോദ്യം ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശശിധരന് ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം എന്നാണ് വിവരം. പാര്‍ട്ടി ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല, സംസ്ഥാനതലത്തില്‍ വനിതാ നേതാവ് ഉള്‍പ്പെടുന്ന സമിതി അന്വേഷിക്കണം. ജില്ലാ തലത്തിലെ നേതാവിനടക്കം ഇതില്‍ പങ്കുണ്ടെന്ന് സംശയമുണ്ടെന്നും അനുപമ പറഞ്ഞു.

  comment
  • Tags:

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.