×
login
നിറകണ്ണുകളോടെ ആ അമ്മയും അച്ഛനും കുഞ്ഞിനെ യാത്രയാക്കി; ഉടുക്കാന്‍ പുതുവസ്ത്രങ്ങളടക്കം നല്‍കി; വേദന ഉള്ളിലൊതുക്കി ആന്ധ്ര‍ ദമ്പതികള്‍

കോടതി നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ ദമ്പതികളെ അറിയിച്ചു. വാര്‍ത്തകളിലൂടെ വിവരങ്ങള്‍ അറിഞ്ഞിരുന്നതായി വ്യക്തമാക്കിയ ദമ്പതികള്‍ യഥാര്‍ഥ അമ്മയ്ക്കു നീതി ലഭിക്കണമെന്ന നിലപാടാണെന്ന് അറിയിച്ചു. 'ഒരു പ്രശ്‌നവുമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തി.

തിരുവനന്തപുരം: അപ്രതീക്ഷമായി തങ്ങള്‍ക്കു ലഭിച്ച ഭാഗ്യം കണ്‍മുന്നില്‍ നിന്ന് അകന്നു പോകുന്നത് നിറകണ്ണുകളോടെയാണ് ആ അച്ഛനും അമ്മയും നോക്കിനിന്നത്. ദിവസങ്ങള്‍ മാത്രമെങ്കിലും തങ്ങളുടെ സ്വന്തമെന്ന് കരുതിയ പൊന്നോമനയെ വേദന കടിച്ചമര്‍ത്തി ആ അമ്മ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയ്ക്കു കൈമാറി. കരുന്നിന് ധരിക്കാന്‍ നിരവധി പുതുവസ്ത്രങ്ങള്‍ അടക്കം സമ്മാനിച്ചാണ് ആന്ധ്ര ദമ്പതികള്‍ ദത്ത് വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ അധികൃതകര്‍ക്കു കൈമാറിയത്. കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ദത്തെടുത്ത അധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു.കേരളത്തില്‍ നിന്നുള്ള സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചിരുന്നു.  

ആന്ധ്രയിലെ വിജയവാഡയിലെത്തിയ സംഘം സാക്ഷിയായത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കായിരുന്നെന്ന് സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ദത്തെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ദമ്പതികള്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചു. വഞ്ചിയൂര്‍ കുടുംബക്കോടതിയില്‍ സിറ്റിങ് ഉണ്ടായിരുന്നു. വിവാദങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്നും അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികള്‍ താമസിച്ചിരുന്നത്. 

കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാല്‍ നിയമപ്രശ്‌നം ഉണ്ടാകുമോയെന്ന് ദമ്പതികള്‍ ആരാഞ്ഞു. കോടതി നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ ദമ്പതികളെ അറിയിച്ചു. വാര്‍ത്തകളിലൂടെ വിവരങ്ങള്‍ അറിഞ്ഞിരുന്നതായി വ്യക്തമാക്കിയ ദമ്പതികള്‍ യഥാര്‍ഥ അമ്മയ്ക്കു നീതി ലഭിക്കണമെന്ന നിലപാടാണെന്ന് അറിയിച്ചു. 'ഒരു പ്രശ്‌നവുമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തി.  ജില്ലാ ക്രൈംബ്രാഞ്ചിലെ രണ്ട് എസ്‌ഐമാരും ഉദ്യോഗസ്ഥയും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുമാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ െ്രെകംബ്രാഞ്ച് എസി അനില്‍കുമാറിനായിരുന്നു മേല്‍നോട്ടം. കുട്ടിയെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു കൊടുക്കേണ്ടി വന്നതിനാല്‍ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കില്‍ ദമ്പതികള്‍ക്കു മുന്‍ഗണന ലഭിക്കും.

 

 

 

  comment

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.