×
login
കെ റെയില്‍ ഡിപിആര്‍ നല്‍കിയെന്നത് പ്രസ്താവന മാത്രം, വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി

സില്‍വര്‍ ലൈന്‍ പാതയ്ക്കായുള്ള ദ്രുത പരിസ്ഥിതി ആഘാത പഠനം, ഡിപിആര്‍ എന്നിവയുടെ പകര്‍പ്പ് അനുബന്ധമായി (സിഡിയില്‍) ഉള്ളടക്കം ചെയ്യുന്നു. അവ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം : കെ റെയില്‍ വിഷയത്തില്‍ ഡിപിആര്‍ നല്‍കിയെന്നത് പ്രസ്താവന മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശ ലംഘനം നടത്തിയെന്ന് ആരോപിച്ച് സ്പീക്കര്‍ക്ക് നോട്ടീസ്. ഡിപിആര്‍ ഉള്ളടക്കം ചെയ്‌തെന്ന് പറഞ്ഞിട്ടും തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അന്‍വര്‍ സാദത്ത് എംഎല്‍എയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.  

കെ റെയിലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഡിപിആറിന്റെ വിശദാംശങ്ങള്‍ തേടി അന്‍വര്‍ സാദത്ത് കത്ത് നല്‍കിയിരുന്നു. തിരുവനന്തപുരം- കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍ പാതയുടെ ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടിന്റേയും റാപ്പിഡ് എന്‍വയോണ്‍മെന്റ് ഇംപാക്ട് സ്റ്റഡി റിപ്പോര്‍ട്ടിന്റേയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ. ഇവയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടോയെന്നുമാണ് ചോദ്യം ഉന്നയിച്ചത്.  

എന്നാല്‍ സില്‍വര്‍ ലൈന്‍ പാതയ്ക്കായുള്ള ദ്രുത പരിസ്ഥിതി ആഘാത പഠനം, ഡിപിആര്‍ എന്നിവയുടെ പകര്‍പ്പ് അനുബന്ധമായി (സിഡിയില്‍) ഉള്ളടക്കം ചെയ്യുന്നു. അവ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. സിഡിയിലെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  

ഒക്ടോബര്‍ 27നാണ് മുഖ്യമന്ത്രി നിയമസഭയില്‍ കെ റെയിലുമായി ബന്ധപ്പെട്ട് മറുപടി നല്‍കിയത്. എന്നാല്‍ നാളിതുവരേയും വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. സാമാജികന്‍ എന്ന നിലയില്‍ ഇത്് അവകാശങ്ങളുടെ ലംഘനമാണെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ വ്യക്തമാക്കി.  

 

 

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.