×
login
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ കുണ്ടള സിഎസ്‌ഐ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി വ്യാജരേഖ ചമച്ച എ രാജയ്ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വ്യാജരേഖ ചമച്ചും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സ്വാധീനം ഉപയോഗിച്ചും നേടിയ എംഎല്‍എ സ്ഥാനം ഹൈക്കോടതി അസാധുവാക്കിയ പശ്ചാത്തലത്തില്‍, ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് രാജയെ ജയിലിലടയ്ക്കണമെന്ന് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ കുണ്ടള സിഎസ്‌ഐ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി വ്യാജരേഖ ചമച്ച എ രാജയ്ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വ്യാജരേഖ ചമച്ചും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സ്വാധീനം ഉപയോഗിച്ചും നേടിയ എംഎല്‍എ സ്ഥാനം ഹൈക്കോടതി അസാധുവാക്കിയ പശ്ചാത്തലത്തില്‍, ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് രാജയെ ജയിലിലടയ്ക്കണമെന്ന് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ പൂര്‍ണഒത്താശയോടെ നടപ്പാക്കിയ ഈ ക്രിമിനല്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായ നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേയും കര്‍ശന നടപടി വേണം. പിണറായി വിജയനെതിരേ പ്രസംഗിച്ചു എന്നതിന്‍റെ പേരില്‍ താനടക്കമുള്ള നിരവധി പേര്‍ക്കെതിരേ കള്ളക്കേസ് എടുത്തിട്ടുള്ള പിണറായിയുടെ പോലീസ് എ രാജയുടെ അതീവഗുരുതരമായ കുറ്റകൃത്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ സാധ്യമായ എല്ലാ നിയമനടപടികളും ഉടനേ സ്വീകരിക്കുമെന്നു സുധാകന്‍ പറഞ്ഞു.

രാജ അവകാശപ്പെട്ടതുപോലെ അദ്ദേഹം ഹിന്ദു പറയര്‍ സമുദായംഗമല്ലെന്നും നാമനിര്‍ദേശ പത്രിക നല്കിയപ്പോള്‍ ക്രിസ്തുമതത്തിലായിരുന്നെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വന്തം മതത്തെ മാത്രമല്ല, മുത്തച്ഛനെയും മുത്തശിയെയും അച്ഛനെയും അമ്മയെയും വരെ മാറ്റിയാണ് രാജ എംഎല്‍എ ആയത്. മാതാപിതാക്കളായ ആന്റണി, എസ്‌തേര്‍ എന്നിവരുടെ പേര് അന്‍പുമണി, എത്സി എന്നിങ്ങനെ തിരുത്തി. മുത്തച്ഛന്‍ ലക്ഷ്മണനെ രമണന്‍ എന്നും മുത്തശി പുഷ്പയെ പുഷ്പമണിയെന്നുമാക്കി. സ്വന്തം വിവാഹച്ചടങ്ങില്‍ പോലും കള്ളം കലര്‍ത്തി. അച്ഛനമ്മമാരെ വരെ തള്ളിക്കളയുന്നതും സിപിഎമ്മിനു മാത്രം അവകാശപ്പെടാവുന്നതുമായി ഒരു സംസ്‌കാരത്തിലെ കണ്ണിയാണ് രാജയെന്ന് സുധാകരന്‍ പറഞ്ഞു.

  comment

  LATEST NEWS


  ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


  സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


  നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


  പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


  മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


  സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.