×
login
വീര്‍ സര്‍ക്കര്‍ കരുത്തുറ്റ സ്വാതന്ത്ര്യസമര പോരാളി; അദേഹം പോരാടിയത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജാതിക്കും മതത്തിനും അപ്പുറം എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് വീര്‍ സവര്‍ക്കര്‍ പോരാടിയത്. ഹിന്ദുവും മുസല്‍മാനും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.

കൊച്ചി: രാജ്യം കണ്ട ഏറ്റവും കരുത്തുറ്റ സ്വാതന്ത്ര്യ സമരപോരാളിയായിരുന്നു വീര്‍ സവര്‍ക്കറെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മാഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍ 'ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍' എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിക്കും മതത്തിനും അപ്പുറം എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് വീര്‍ സവര്‍ക്കര്‍ പോരാടിയത്. ഹിന്ദുവും മുസല്‍മാനും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. അധികാരത്തിനും ആധിപത്യത്തിനും എതിരായിരുന്നു സവര്‍ക്കര്‍. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ പോരാടിയ സവര്‍ക്കര്‍ക്ക് നേരിടേണ്ടി വന്നത് വലിയ പീഡനങ്ങളാണ്.

 സവര്‍ക്കറെക്കുറിച്ച് അപവാദ പ്രചാരണം നടത്തുന്നവര്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുസ്തകമെന്നും ആരീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കുരുക്ഷേത്ര പ്രകാശന്‍ ചെയര്‍മാന്‍ സി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. കൊച്ചിന്‍ കപ്പല്‍ശാല ചെയര്‍മാന്‍ മധു എസ്. നായര്‍, രാഷ്ട്രഗാഥ ചെയര്‍മാന്‍ ഭരത് ഭൂഷന്‍, വിവേകാനന്ദ പൈ എന്നിവര്‍ പങ്കെടുത്തു.  

    comment

    LATEST NEWS


    'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


    ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


    കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


    വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി


    കാപ്പാ നാടുകടത്തല്‍: ഗുണ്ടകള്‍ക്ക് 'സുഖവാസകാലം', നാടുകടത്തല്‍ സമീപ ജില്ലകള്‍ക്ക് ബാധ്യതയാകുന്നു


    മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം; കോടിയേരിയുടെ മുസ്ലിം പരാമര്‍ശത്തില്‍ പ്രത്യേക അജണ്ടയെന്ന് കെ. മുരളീധരന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.