×
login
അടുത്തു കിട്ടിയാല്‍ മോദിയേയും അമിത് ഷായേയും വെടിവച്ചോളാന്‍ നിര്‍ദേശം; സ്‌നേഹത്തോടെ പിന്തുണച്ചു; മലയാളി സൈനികന്‍ മെഹബൂബ് അറസ്റ്റില്‍

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പല അവസരങ്ങളിലും സാധാരണ സൈനികര്‍ക്കൊപ്പം അടുത്ത് ഇടപെഴകാറുണ്ട്. അതിനാല്‍ ഇരുവരേയും വധിക്കാന്‍ പിന്തുണ അര്‍പ്പിച്ച ഒരാള്‍ സൈന്യത്തില്‍ തുടരുന്നത് അതീവ ഗുരുതരാണെന്ന് പലരും സോഷ്യല്‍ മീഡിയ വഴി പരാതി നല്‍കി. ഇതു സംബന്ധിച്ച് ചിലര്‍ സൈനിക വൃത്തങ്ങളില്‍ പരാതിയും നല്‍കി.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വധിക്കണമെന്ന ആഹ്വാനത്തിന് പിന്തുണ നല്‍കിയ മലയാളി സൈനികന്‍ അറസ്റ്റില്‍. തിരൂരങ്ങാടി സ്വദേശി മെഹബൂബിനെ ആണ് സൈനിക പോലീസ് അറസ്റ്റ് ചെയ്ത്. ഇയാളില്‍ നിന്ന് ഏഴു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജപേരുകളില്‍ 11 ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഇയാള്‍ കൈകാര്യം ചെയ്തിരുന്നതായും  കണ്ടെത്തിയിട്ടുണ്ട്. പൗരത്വ ഭേഗഗതി നിയമത്തിനെതിരേ കലാപം അഴിച്ചുവിട്ട സമയത്താണ് ഫേസ്ബുക്കില്‍ മെഹബൂബിന്റെ പോസ്റ്റിനു താഴെ മണിക്കുട്ടന്‍ വാവി എന്ന ഒരു അക്കൗണ്ടില്‍ നിന്ന് "അഥവാ നിനക്ക് മോദിയോ അമിത് ഷായേയോ അടുത്ത കിട്ടിയാല്‍ ഒന്നും നോക്കേണ്ട, വെച്ചോ വെടി... നാട്ടിന്‍ നിന്നെ സ്വീകരിക്കാന്‍ ഞങ്ങളുണ്ട്" എന്ന് കമന്റ് ചെയ്തത്. ഇതിനെ സ്‌നേഹം സൂചിപ്പിക്കുന്ന കമന്റുമായാണ് മെഹബൂബ് പിന്തുണച്ചത്.  

ഇതിനെതിരേ സോഷ്യല്‍ മീഡിയിയല്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സൈനികനായ ഒരാളില്‍ നിന്ന് ഇത്തരത്തില്‍ അതിരൂക്ഷമായ രാജ്യദ്രോഹം പരാമര്‍ശം ഉണ്ടാകുന്നതിനെ ഗൗരവമായി കാണണമെന്ന് പലരും കമന്റ് ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പല അവസരങ്ങളിലും സാധാരണ സൈനികര്‍ക്കൊപ്പം അടുത്ത് ഇടപെഴകാറുണ്ട്. അതിനാല്‍ ഇരുവരേയും വധിക്കാന്‍ പിന്തുണ അര്‍പ്പിച്ച ഒരു ഒരാള്‍ സൈന്യത്തില്‍ തുടരുന്നത് അതീവ ഗുരുതരമാണെന്ന് പലരും സോഷ്യല്‍ മീഡിയ വഴി പരാതി നല്‍കി. ഇതു സംബന്ധിച്ച് ചിലര്‍ സൈനിക വൃത്തങ്ങളില്‍ പരാതിയും നല്‍കി. ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രകാരം ഇയാള്‍ ഇന്ത്യന്‍ ആര്‍മി ഇന്‍ഫന്ററി റെജിമന്റില്‍ ജോലി ചെയ്യുന്നു എന്നാണ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് മിലറ്ററി ഇന്റലിജന്‍സ് കൂടി നടത്തിയ അന്വേഷണത്തിലാണ് മുന്‍പും ഇയാള്‍ സോഷ്യല്‍മീഡിയ വഴി രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ സ്ഥിരമായി നടത്തുന്നുണ്ടെന്ന തെളിഞ്ഞത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

 

  comment

  LATEST NEWS


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍


  ദൃഢചിത്തനായ ഹനുമാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.