×
login
ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

ഭര്‍ത്താവ് കിടപ്പു രോഗിയായതോടെ ഇവരുടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു. സ്വന്തം വീട് പനയക്കഴിപ്പിലാണെങ്കിലും ആ വീട് ഇടിഞ്ഞു പൊളിഞ്ഞു പോയതിനാല്‍ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിനു പിന്നില്‍ പ്രവീണ്‍ നിവാസില്‍ കഴിഞ്ഞ നാലുവര്‍ഷമായി വാടകയ്ക് താമസിച്ചു വരികയാണിവര്‍. മൂത്ത മകള്‍ ഷെബിയെ വിവാഹം ചെയ്തയച്ചു.

ചുങ്കം കവലയില്‍ നിന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന കല

കോട്ടയം: കലയുടെ ജീവിത വഴിക്ക് നിറപ്പകിട്ടില്ല. എങ്കിലും ആ ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ 'ഭാഗ്യത്തിന്റെ' തുണ നേടുകയാണ് ഈ കുടുംബം. ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവിനെയും കുടുംബത്തെയും പോറ്റാന്‍ ലോട്ടറി വില്പനക്കാരിയായി. കോട്ടയം ചുങ്കം പനയ്ക്കഴിപ്പ് സ്വദേശിനിയാണ് കല. കിടപ്പു രോഗിയായ ഭര്‍ത്താവും മൂന്നു മക്കളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഈ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ഇപ്പോള്‍ കലയുടെ ചുമലിലാണ്. അതിനാണ് ലോട്ടറി വില്‍പനയുമായി കല തെരുവോരത്ത് എത്തിയത്.

ഭര്‍ത്താവ് കിടപ്പു രോഗിയായതോടെ ഇവരുടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു. സ്വന്തം വീട് പനയക്കഴിപ്പിലാണെങ്കിലും ആ വീട് ഇടിഞ്ഞു പൊളിഞ്ഞു പോയതിനാല്‍ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിനു പിന്നില്‍ പ്രവീണ്‍ നിവാസില്‍ കഴിഞ്ഞ നാലുവര്‍ഷമായി വാടകയ്ക് താമസിച്ചു വരികയാണിവര്‍. മൂത്ത മകള്‍ ഷെബിയെ വിവാഹം ചെയ്തയച്ചു.

രണ്ടാമത്തെ മകള്‍ ഷേബയുടെ വിവാഹവും ഉറപ്പിച്ചിരിക്കുകയാണ്. പണത്തിന്റെ കുറവുമൂലം തീയതി നിശ്ചയിക്കാനായിട്ടില്ല. ഇളയ മകന്‍ ചുങ്കം സിഎംഎസ് എച്ച്എസ്എസില്‍ പ്ലസ് ടുവിന് പഠിക്കുന്നു. ഭര്‍ത്താവ് സന്തോഷ് തോമസ് മരം വെട്ടുതൊഴിലാളിയായിരുന്നു. ഏഴു വര്‍ഷം മുന്‍പ് തൊഴില്‍ ചെയ്യുന്നതിനിടയില്‍ ഉണ്ടായ അപകടമാണ് ഈ കുടുംബത്തിന്റെ ജീവിത താളം തെറ്റിച്ചത്. കാലിന് ഒടിവു സംഭവിച്ച് രണ്ടു വര്‍ഷത്തോളം കിടപ്പു രോഗിയായി കഴിഞ്ഞു. ചികിത്സിച്ചിട്ടും രോഗം ഭേദമാകാതെ വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ ബാധിതനാണെന്നു കണ്ടെത്തി. ഇതോടെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.

ഭര്‍ത്താവിന്റെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം ഇതിനെല്ലാം വലിയ ചെലവ് വരും. പണം കണ്ടെത്താനാകാതെ വന്നതോടെ രണ്ടാമത്തെ മകള്‍ ഷേബയുടെ പഠനം മുടങ്ങി. 90 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പരീക്ഷ പാസ്സായ കുട്ടി പിന്നീട് കുടുംബത്തെ സഹായിക്കാന്‍ മൊബൈല്‍ കടയില്‍ സഹായിയായി ജോലി ചെയ്തു. സന്തോഷിന്റെ മരുന്നിന് മാത്രം പ്രതിമാസം 5000 രൂപയിലധികം വേണ്ടിവരും. കീമോചെയ്യുവാന്‍ 2000 രൂപയിലധികം വേണം. ഇതിനിടയില്‍ വാടക 5000 രൂപ ഉണ്ടാകണം. പണമില്ലാതെ വരുമ്പോള്‍ സുഹൃത്തുക്കളോട് കടമായി വാങ്ങും. അതു തന്നെ വലിയൊരു തുക തിരികെ നല്‍കാനുണ്ട്. ഇതിനൊക്കെ പരിഹാരം കാണാനാണ് ലോട്ടറി കച്ചവടത്തിന് ഇറങ്ങിയത്.

കഴിഞ്ഞ ഏഴു വര്‍ഷമായി ലോട്ടറി വില്പന തുടങ്ങിയിട്ട്. ഇപ്പോള്‍ ചുങ്കം കവലയിലെ വെയിറ്റിങ് ഷെഡിനു മുമ്പില്‍ നിന്നാണ് കല ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ദിവസേന പരമാവധി 450 രൂപ വരെ ലാഭം കിട്ടും. ഇതാണ് കുടുംബത്തിന്റെ ഏക വരുമാനം. വാടക, ഭര്‍ത്താവിന്റെ ചികിത്സാ ചെലവുകള്‍, ഭക്ഷണച്ചെലവുകള്‍ തുടങ്ങി എല്ലാം ഇതില്‍ നിന്നാണ് കല കണ്ടെത്തുന്നത്. അതിനായുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ കുടുംബിനി മഴയിലും, വെയിലത്തും പാതയോരത്ത് നിന്ന് ലോട്ടറി വില്പന നടത്തുന്നത്.

  comment

  LATEST NEWS


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


  ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.