login
വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍

സിപിഎമ്മിനകത്തും പുറത്തും ഗൗരിയമ്മ വേട്ടയാടപ്പെട്ടപ്പോള്‍ അതിന് കൂട്ടുനിന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍

കൊച്ചി: കെ.ആര്‍. ഗൗരിയമ്മയെ അനുസ്മരിച്ച് ധീരനായിക, വിപ്ലവത്തിന്റെ രക്ത നക്ഷത്രം എന്നൊക്കെ സിപിഎം വാഴ്ത്തിപ്പാടുന്നത് കടുത്ത ആത്മവഞ്ചന. കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് ജീവിതംകൊണ്ട് പോരാടുകയും, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദാമ്പത്യ ജീവിതം തന്നെ ഉപേക്ഷിച്ച് സിപിഎമ്മിനൊപ്പം നില്‍ക്കുകയും ചെയ്ത ഗൗരിയമ്മയെ പാര്‍ട്ടി ചതിച്ചതും അവഹേളിച്ചതും നിരവധി തവണ. സിപിഎമ്മിനകത്തും പുറത്തും ഗൗരിയമ്മ വേട്ടയാടപ്പെട്ടപ്പോള്‍ അതിന് കൂട്ടുനിന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍. അവരാണ് ഇപ്പോള്‍ ഈ ചരിത്രമൊക്കെ മറന്ന് ഗൗരിയമ്മയെ പ്രശംസകള്‍കൊണ്ട് മൂടുന്നത്.

പി. കൃഷ്ണപിള്ളയില്‍നിന്ന് അംഗത്വമെടുത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ കെ.ആര്‍. ഗൗരിയമ്മ, ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ഒരിക്കലും കമ്യൂണിസ്റ്റ് ആചാര്യനായി കണ്ടിരുന്നില്ല. ഇതിന്റെ ചൊരുക്ക് ഇഎംഎസിന് തുടക്കം മുതല്‍ ഉണ്ടായിരുന്നു.

1957 ലെ തെരഞ്ഞെടുപ്പില്‍ ടി.വി. തോമസും ഗൗരിയമ്മയും നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു. ടി.വി.തോമസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടത്. എന്നാല്‍ പാര്‍ട്ടി ദേശീയ നേതാക്കളുടെ പിന്തുണയുള്ള ഇഎംഎസിന് നറുക്ക് വീണു. മന്ത്രിസഭയില്‍ ടിവിയും ഗൗരിയമ്മയും അംഗമായി. അധികം വൈകാതെ രണ്ടുപേരും വിവാഹിതരായി. രണ്ട് വര്‍ഷത്തിനകം മന്ത്രിസഭ വീണതോടെ ഇരുവരും സ്വന്തം നാടായ ആലപ്പുഴയിലേക്കു വന്നു താമസം തുടങ്ങി.

1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐക്കാരനായി തുടര്‍ന്ന ടി.വി. തോമസും, സിപിഎമ്മില്‍ ചേര്‍ന്ന  ഗൗരിയമ്മയും ഒരേ വീട്ടില്‍ താമസമാക്കി. ഗൗരിയമ്മ കൂടി പോയാല്‍ ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് തിരിച്ചറിഞ്ഞ ഇഎംഎസ് അവരെ സിപിഎമ്മില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ വേണ്ടപോലെ പരിഗണിക്കുമെന്ന് ഗൗരിയമ്മയ്ക്ക് ഉറപ്പു നല്‍കി. മുഖ്യമന്ത്രി പദത്തിന്റെ ധ്വനി സൂത്രശാലിയായ ഇഎംഎസിന്റെ വാക്കിലുണ്ടായിരുന്നു. ടി.വി. തോമസും ഈ നീക്കമറിഞ്ഞു. ഇഎംഎസ് അവരെ വഞ്ചിക്കുമെന്ന് സഹപ്രവര്‍ത്തകരിലൂടെ ഗൗരിയമ്മയെ അറിയിച്ചു. 1967 ല്‍ അവസരം വന്നപ്പോള്‍ ഇഎംഎസ് വീണ്ടും മുഖ്യമന്ത്രിയായി. ഗൗരിയമ്മ വഞ്ചിക്കപ്പെട്ടു.

സിപിഎമ്മില്‍ തുടര്‍ന്ന് എംഎല്‍എയും മന്ത്രിയുമൊക്കെ ആയപ്പോഴും ഗൗരിയമ്മയോടുള്ള ഇഎംഎസിന്റെ വിപ്രതിപത്തി മാറിയില്ല. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ''കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും'' എന്ന മുദ്രാവാക്യം മുഴക്കി ഭൂരിപക്ഷം നേടി കഴിഞ്ഞപ്പോള്‍ ഗൗരിയമ്മയെ തഴഞ്ഞ് ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കി. ഇതിനും ചരടുവലിച്ചത് ഇഎംഎസ് ആയിരുന്നു. ഈ മന്ത്രിസഭയിലും ഗൗരിയമ്മ അംഗമായിരുന്നെങ്കിലും അവരെ പുറന്തള്ളാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നു. ഇതാണ് പാര്‍ട്ടി നേതൃയോഗത്തില്‍ ഇഎംഎസിന്റെ മകന്‍ ഇ.എം. ശ്രീധരന്‍ ഗൗരിയമ്മയെ ജാതീയമായി അധിക്ഷേപിക്കുന്നതില്‍ വരെ എത്തിച്ചത്. അധികം വൈകാതെ ഗൗരിയമ്മയെ പാര്‍ട്ടി പുറത്താക്കി. ഇഎംഎസ് പുറത്താക്കി എന്നു പറയുന്നതാവും ശരി.

കീഴടങ്ങാന്‍ മനസ്സില്ലാതിരുന്ന ഗൗരിയമ്മ ജെഎസ്എസ് എന്ന പാര്‍ട്ടിക്ക് രൂപംനല്‍കി. ഐക്യമുന്നണിയിലെത്തി വീണ്ടും എംഎല്‍എയും മന്ത്രിയുമായി. ജെഎസ്എസ് നേതാവെന്ന നിലയ്ക്ക് ഗൗരിയമ്മ  അരൂരില്‍നിന്ന് മത്സരിച്ചപ്പോഴൊക്കെ നിയമസഭയിലെത്താതിരിക്കാന്‍ സിപിഎം കിണഞ്ഞു ശ്രമിച്ചു. അതിനെയും ഗൗരിയമ്മ ധീരമായി നേരിട്ടു. പാര്‍ട്ടിക്ക് പുറത്ത് രാഷ്ട്രീയമായി അതിജീവിച്ച എം.വി. രാഘവനെപ്പോലെയാവാന്‍ ഗൗരിയമ്മയെ അനുവദിക്കില്ലെന്ന വാശിയായിരുന്നു സിപിഎമ്മിന്. ഗൗരിയമ്മയെ രാഷ്ട്രീയമായി അവസാനിപ്പിക്കാന്‍ തന്നെ സിപിഎം ശ്രമിച്ചു. ആ പാര്‍ട്ടി ഇപ്പോള്‍ അവരുടെ സംഭാവനകളെ വാഴ്ത്തിപ്പാടുന്നതാണ് വിരോധാഭാസം. രാഷ്ട്രീയ സദാചാരം എന്നത് സിപിഎമ്മിന് എന്നും അന്യമായിരുന്നല്ലോ.

    comment
    • Tags:

    LATEST NEWS


    സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


    48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


    36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


    ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


    അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


    വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


    കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


    മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.