login
മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്

1980കളില്‍ മാടമ്പിന് ഇടത്പക്ഷത്തോടായിരുന്നു ആഭിമുഖ്യം. ദൈവണ്ടോ? നിങ്ങള് കണ്ടിട്ടുണ്ടോയെന്നൊക്കെ ചോദിക്കും, തര്‍ക്കങ്ങള്‍ക്കിടെ. മാര്‍ക്‌സിസം ശാസ്ത്രമാണ് എന്നൊക്കെയുള്ള പ്രസംഗങ്ങള്‍. 1988 മുതല്‍ 93 വരെ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളുമായി വലിയ അടുപ്പം. ഇക്കാലത്ത് പാരമ്പര്യത്തോട് വല്ലാത്ത കലഹമായിരുന്നു മാടമ്പിന്.

തൃശൂര്‍: പ്രവചനാതീതമായ സ്വഭാവം. ശരിയെന്ന് തോന്നുന്നത് ഉറക്കെ വിളിച്ച് പറയാനും ചെയ്യാനും ഒരു മടിയുമില്ല. പലര്‍ക്കും തമാശയെന്നും അരക്കിറുക്കെന്നും തോന്നുന്ന കാര്യങ്ങള്‍. ഒക്കെ ഒരു തോന്നലാ, അതങ്ങട് ചെയ്യാ. ഇതേക്കുറിച്ച് ചോദിച്ചാല്‍ മാടമ്പിന്റെ ഉത്തരം ഇങ്ങനെയാവും. ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി വി.ടി. ഭട്ടതിരിപ്പാട് തന്നെ. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ പരിശ്രമിച്ചയാള്‍. എഴുത്തില്‍ കോവിലന്‍. ധിക്കാരിയുടെ ഭാഷയാണ് കോവിലന്.ആ ഭാഷക്ക് ഒരാണത്തമുണ്ട് എന്ന് പറയും മാടമ്പ്. ആദ്യം എഴുതിയ രചനകള്‍ കാണിച്ചതും കോവിലനെത്തന്നെ.  

1980കളില്‍ മാടമ്പിന് ഇടത്പക്ഷത്തോടായിരുന്നു ആഭിമുഖ്യം. ദൈവണ്ടോ? നിങ്ങള് കണ്ടിട്ടുണ്ടോയെന്നൊക്കെ ചോദിക്കും, തര്‍ക്കങ്ങള്‍ക്കിടെ. മാര്‍ക്‌സിസം ശാസ്ത്രമാണ് എന്നൊക്കെയുള്ള പ്രസംഗങ്ങള്‍. 1988 മുതല്‍ 93 വരെ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.  വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളുമായി വലിയ അടുപ്പം. ഇക്കാലത്ത് പാരമ്പര്യത്തോട് വല്ലാത്ത കലഹമായിരുന്നു മാടമ്പിന്.  

പാരമ്പര്യത്തോടുള്ള വെല്ലുവിളിയായിട്ടാണ് മക്കള്‍ക്ക് ഹസീനയെന്നും ജസീനയെന്നും പേരിട്ടത് പോലും. പിന്നെയെപ്പൊഴോ മാടമ്പ് ആ വഴിയില്‍ നിന്ന് മാറി നടന്നു. കേരളത്തിലെ പ്രസിദ്ധമായ താന്ത്രിക കുടുംബങ്ങളിലൊന്നാണ് മാടമ്പ് മന. ശബരിമല തന്ത്രി കുടുംബമായ താഴമണ്‍ മഠത്തിന്റെ ഓതിക്കന്‍ പദവിയുണ്ടായിരുന്നവരാണ് മാടമ്പ് മനക്കാര്‍ എന്നും പറയുന്നു. മാടമ്പ് ഇടക്കാലത്ത് തന്ത്രവിദ്യ പഠിക്കാന്‍ പരമഭട്ടാരകഅനംഗാനന്ദ തീര്‍ത്ഥപാദരുടെ ശിഷ്യത്വം സ്വീകരിച്ചു. തീര്‍ത്ഥാടകനായി പലവട്ടം മൂകാംബിക ക്ഷേത്രത്തിലെത്തി.

ആന ചികിത്സ പഠിക്കാന്‍ പൂമുള്ളി ആറാം തമ്പുരാന്റെ ശിഷ്യത്വം സ്വീകരിച്ചു. ഇതിനിടയില്‍ സിനിമ എന്നും പ്രചോദനമായിരുന്നു. 1979ലാണ് മാടമ്പിന്റെ കഥ അശ്വത്ഥാമാവ് സിനിമയാകുന്നത്. സംവിധാനം കെ.ആര്‍.മോഹന്‍. നിര്‍മ്മാണം പി.ടി.കുഞ്ഞുമുഹമ്മദ്. പ്രധാന റോളില്‍ മാടമ്പ് തന്നെ. സിനിമ വലിയ വിജയമായില്ലെങ്കിലും മാടമ്പിന്റെ മനസില്‍ സിനിമ വേരുറപ്പിക്കാന്‍ ഇതിടയാക്കി.  

മാര്‍ക്‌സിസത്തില്‍ നിന്ന് വഴിമാറി നടക്കാന്‍ പ്രേരിപ്പിച്ചത് ഭാരതീയ ദര്‍ശനം തന്നെ. പ്രത്യേകിച്ച് വേദാന്തം. പില്‍ക്കാല രചനകളിലും നോവലുകളിലും സിനിമകളിലും അത് കാണാം. മാടമ്പിന്റെ ഏറ്റവും ജനപ്രിയ തിരക്കഥയാണ് ദേശാടനം.  

ഹൈന്ദവതയുടെ അതിപ്രസരം എന്ന പേരില്‍ ഏറെ പഴികേട്ട ചിത്രം വന്‍ വിജയമായിരുന്നു. ആര്യാവര്‍ത്തം എഴുതുന്ന സമയമാകുമ്പോഴേക്ക് മാടമ്പ് മഹര്‍ഷി തന്നെയായി മാറി. പിന്നീട് പുറത്തുവന്ന അമൃതസ്യ പുത്ര, ഗുരുഭാവം എന്നിവ ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിത കഥയാണ്. അദൈ്വതത്തിന്റെ ആശയസമ്പൂര്‍ണത.  

ആശയപരമായ മാറ്റം മറച്ചുവയ്ക്കാനോ നിഷേധിക്കാനോ മാടമ്പിനാവില്ല. അങ്ങനെയാണ് 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുന്നത്. പിന്നീട് തപസ്യയുടെ ജില്ലാ പ്രസിഡന്റ്, രക്ഷാധികാരി, 2018 മുതല്‍ സംസ്ഥാന പ്രസിഡന്റ് ചുമതലകളും ഏറ്റെടുക്കാന്‍ തയ്യാറായി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കുറിച്ച് ഒരിക്കല്‍ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു. വെറുതെ.ഒക്കെ ഒരു തോന്നലാ, അപ്പോ അതങ്ങട് ചെയ്യും. അതായിരുന്നു മാടമ്പ്.

  comment

  LATEST NEWS


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി


  കേന്ദ്രമന്ത്രി വി. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.