×
login
ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം

കല്‍പ്പാത്തി അഗ്രഹാരത്തില്‍ താമസിച്ച കൃഷ്ണസ്വാമി അയ്യര്‍ അയിത്തോച്ചാടനത്തിന്റെ മുന്നണിയില്‍ നടന്നത് ഗാന്ധിദര്‍ശനങ്ങളില്‍ ആകൃഷ്ടനായാണ്. ശബരിആശ്രമത്തില്‍ എല്ലാ ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ സാഹചര്യമൊരുക്കി. എതിര്‍പ്പുകളും അതുമൂലമുണ്ടായ ദുരനുഭവങ്ങളും അദ്ദേഹത്തെ പിന്നോട്ടുവലിച്ചില്ല. 1922 മെയ് മാസത്തില്‍ കോണ്‍ഗ്രസിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് എല്ലാവര്‍ക്കുമായി അയ്യര്‍ അന്നം വിളമ്പിയത്. സരോജിനി നായിഡുവായിരുന്നു സമ്മേളനത്തില്‍ അധ്യക്ഷയായത്.

അകത്തേത്തറ ശബരി ആശ്രമം

അക്ഷയ നടേശന്‍

യിത്തം കൊടികുത്തി വാണ കാലത്ത് മിശ്രഭോജനം നടത്തി വിപ്ലവം സൃഷ്ടിച്ച ടി.ആര്‍. കൃഷ്ണസ്വാമി അയ്യരുടെയും പത്‌നി ഈശ്വരി അമ്മാളുടെയും ജീവിതം തുടിച്ചത് ശബരി ആശ്രമത്തിലാണ്. മഹാത്മജി മൂന്ന് തവണ ഈ ആശ്രമമുറ്റത്തെത്തിയത് അതുയര്‍ത്തിയ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യപരിഷ്‌കരണത്തിന്റെയും സന്ദേശത്തില്‍ ആകൃഷ്ടനായാണ്. മിശ്രഭോജനത്തിന്റെ പേരില്‍ സമുദായം ഭ്രഷ്ട് കല്പിച്ചപ്പോള്‍ പാലക്കാട്ട് അകത്തേത്തറയില്‍ ഈശ്വരിയമ്മാള്‍ വിളക്ക് തെളിച്ച് തുടങ്ങിയതാണ് ശബരി ആശ്രമം. പക്ഷേ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പെ കൃഷ്ണസ്വാമി അയ്യര്‍ വിട വാങ്ങി, ചരിത്രപാഠങ്ങളില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ....

കല്‍പ്പാത്തി അഗ്രഹാരത്തില്‍ താമസിച്ച കൃഷ്ണസ്വാമി അയ്യര്‍ അയിത്തോച്ചാടനത്തിന്റെ മുന്നണിയില്‍ നടന്നത് ഗാന്ധിദര്‍ശനങ്ങളില്‍ ആകൃഷ്ടനായാണ്. ശബരിആശ്രമത്തില്‍ എല്ലാ ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ സാഹചര്യമൊരുക്കി. എതിര്‍പ്പുകളും അതുമൂലമുണ്ടായ ദുരനുഭവങ്ങളും അദ്ദേഹത്തെ പിന്നോട്ടുവലിച്ചില്ല. 1922 മെയ് മാസത്തില്‍ കോണ്‍ഗ്രസിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് എല്ലാവര്‍ക്കുമായി അയ്യര്‍ അന്നം വിളമ്പിയത്. സരോജിനി നായിഡുവായിരുന്നു സമ്മേളനത്തില്‍ അധ്യക്ഷയായത്. സി. രാജഗോപാലാചാരി, ബി.പി. ഉമ്മര്‍, ദേവദാസ് ഗാന്ധി, ടി. പ്രകാശം, സര്‍ദാര്‍ കെ.എം. പണിക്കര്‍... തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. മിശ്രഭോജനത്തിന്റെ പേരില്‍ അയ്യര്‍ക്ക് മര്‍ദനമേറ്റു.

മഹാത്മാ ഗാന്ധി നട്ട തെങ്ങ്‌


അഗ്രഹാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം സമരപ്പന്തല്‍ തീര്‍ത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരു കുടില്‍ കെട്ടി സ്‌കൂള്‍ ആരംഭിച്ചു. കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യമൊരുക്കി. ഭാരതത്തിലെമ്പാടും ഇത് ആവേശമായി. മക്കള്‍വീട്ടില്‍ അപ്പുയജമാനന്‍ നല്‍കിയ മൂന്നേക്കര്‍ തെങ്ങിന്‍തോപ്പിലേക്ക് 1923ല്‍ ആശ്രമം മാറ്റി. 21 കുട്ടികള്‍ അന്തേവാസികളായി.

ഗാന്ധി ആശ്രമം പോലെയായിരുന്നു ശബരി ആശ്രമവും. രാവിലെ നാലിന് എഴുന്നേറ്റ് പ്രാര്‍ത്ഥനയും ശുചീകരണ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ് കല്‍പ്പാത്തി പുഴയില്‍ കുളിച്ച് പ്രാര്‍ത്ഥന. പ്രാതലിനു ശേഷം എട്ടുമുതല്‍ 12 മണി വരെക്ലാസ്. ഉച്ചയ്ക്ക് രണ്ടിന്് നൂല്‍നൂല്‍പ്പും നെയ്ത്തും. വൈകുന്നേരത്തെ വിനോദത്തിനുശേഷം കുളിയും കഴിഞ്ഞ് ഏഴുമണിക്ക് ആഹാരവും കഴിച്ച് ഒമ്പതുമണിക്ക് ഉറക്കം. കൃത്യനിഷ്ഠയാണ് ആശ്രമത്തിന്റെ ചിട്ട.  1925 മാര്‍ച്ച് 18ന് ഗാന്ധിജിക്കൊപ്പമെത്തിയ കസ്തൂര്‍ബ ഗാന്ധി കല്‍മാടം അയ്യപ്പക്ഷേത്രം കീഴ്ജാതിക്കാര്‍ക്കായി തുറന്നുകൊടുത്തു. ഇതില്‍ പ്രതിഷേധിച്ച് പൂജാരി ക്ഷേത്രം വിട്ടുപോയി, അപ്പുയജമാനന്‍ പൂജാരി ആയി. ഇത് പാലക്കാട് ജില്ലയില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. സ്വാതന്ത്ര്യസമര സേനാനികളും രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ പ്രമുഖരുമായ എം.എം. മാളവ്യ, ടി. പ്രകാശം, നരിമാന്‍, ഗുരുബ്രഹ്മാനന്ദ് ബൂണൂര്‍, ഡോ.എസ്. രാജേന്ദ്രപ്രസാദ്, വി.വി. ഗിരി, കെ.കേളപ്പന്‍, ജി. രാമചന്ദ്രന്‍, തുടങ്ങി നിരവധി ദേശീയനേതാക്കല്‍ ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.