×
login
"കാലില്‍ നീര് എത്ര വേദന മുഖ്യമന്ത്രി‍ സഹിക്കുന്നുണ്ടാകും"- മേയര്‍ ആര്യാ രാജേന്ദ്രന്‍‍റെ ഫേസ്ബുക്ക് പോസ്റ്റിന് ട്രോള്‍ മഴ

മുഖ്യമന്ത്രിയുടെ കാലിലെ നീരിനെക്കുറിച്ച് വേദനയോടെ പോസ്റ്റിട്ട മേയര്‍ ആര്യാരാജേന്ദ്രന് ട്രോള്‍ മഴ. "നീര് വന്ന കാലുമായി അദ്ദേഹത്തെ പണിയെടുപ്പിക്കുന്ന പാർട്ടി എത്ര നീചമാണ്.റസ്റ്റ്‌ എടുക്കാൻ പറയൂ..."- എന്നതായിരുന്നു ഒരു പ്രതികരണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാലിലെ നീരിനെക്കുറിച്ച് വേദനയോടെ പോസ്റ്റിട്ട മേയര്‍ ആര്യാരാജേന്ദ്രന് ട്രോള്‍ മഴ.  

കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയുടെ കാലില്‍ നീരുണ്ടായിരുന്നു. എന്നാല്‍ ആ വേദനയെല്ലാം മറികടന്നാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തതെന്നും ആര്യാ രാജേന്ദ്രന്‍ പറയുന്നു. തന്‍റെ അച്ഛന്‍റെ കാലിലെ നീര് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ആര്യയുടെ കുറിപ്പ്. തന്‍റെ അച്ഛനെപ്പോലെ ഒരു കുടുംബത്തിന്‍റെ മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് പിണറായി വിജയനെന്നും അവര്‍ പറഞ്ഞു.  

സോഷ്യല്‍ മീഡിയയില്‍ കുറെ നേരമായി തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുധാകരന്‍ മുഖ്യമന്ത്രിയെപ്പറ്റി പറയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ രാവിലെ നിഷ്ല്‍ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് മനസ്സില്‍ ഓടിയെത്തിയത്. അദ്ദേഹം കാറില്‍ നിന്നുറങ്ങുമ്പോള്‍ കാലില്‍ അച്ഛന്‍റെ കാലില്‍ കാണുന്നത് പോലെ നീരുണ്ടായിരുന്നു. എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം എന്ന ആശങ്ക പെട്ടെന്ന് എവിടെ നിന്നോ വന്ന് നിറയുന്നത് ഞാനറിഞ്ഞു- മേയറുടെ പോസ്റ്റില്‍ പറയുന്നു.  

"നീര് വന്ന കാലുമായി അദ്ദേഹത്തെ പണിയെടുപ്പിക്കുന്ന പാർട്ടി എത്ര നീചമാണ്.റസ്റ്റ്‌ എടുക്കാൻ പറയൂ..."- എന്നതായിരുന്നു ഒരു പ്രതികരണം. "സഖാവിന് വിശ്രമം വേണം.ഷൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കൂ 🙏🙏പ്ലീസ് 🙏"- എന്നതായിരുന്നു മറ്റൊരു പ്രതികരണം.  

"ഒരു പരിധി കഴിഞ്ഞാൽ നിൻ്റെയും എൻ്റെയും കാലിൽ നീരുവരും. കാരണം കാലാവധി കഴിഞ്ഞു തുടങ്ങി എന്ന് ശരിരം കാണിക്കുന്നതാണ് അതിൽ വിറളി വേണ്ടാ സ്വഭാവിക മാത്രം കാലിൽ നീര് ഇല്ലാത്ത പുതിയ തലമുറ വരും ഇതിനെക്കാളും നല്ല നേതാക്കമാർ കാലം അങ്ങനെയാണ്." മുഹമ്മദ് റഫീഖ് കുറിച്ച മറുപടി ഇങ്ങിനെ.  

"അപ്പോൾ അമേരിക്കയിൽ പോകണം."- എന്നാണ് നയിഫ് നാസര്‍ പറയുന്നത്.  "നീര് കുറക്കാൻ നികുതിപ്പണം കൊണ്ട് അമേരിക്കയിൽ പോകുന്നുണ്ടല്ലോ .. വല്യ ഡെക്കറേഷനൊന്നും വേണ്ട .. അധികാര മോഹി .. അത്ര മതി"-  ഒരു വായനക്കാരന്‍റെ പ്രതികരണം ഇങ്ങിനെ പോകുന്നു.  


"പാർട്ടിയിൽ പിണറായി വിജയനെക്കാൾ കഴിവും പ്രാപ്തിയുമുള്ള നൂറു കണക്കിന് സഖാക്കൾ ഉള്ളപ്പോൾ എന്തിനാണ് ഇങ്ങനെ നീര് വന്ന കാലും വച്ചുകൊണ്ട് മുഖ്യ മന്ത്രി കസേരയിൽ കടിച്ചു തൂങ്ങി കിടക്കുന്നത്. ജനങ്ങളെ സേവിച്ചു കൊതി തീരാത്തത് കൊണ്ടു നീര് ഒന്നും ഒരു വിഷയമേ അല്ലായിരിക്കും. ഇതെല്ലാം ഞങ്ങളുടെ പുണ്യം ആണെന്നോർക്കുമ്പോൾ . 😂😂😂"- പരിഹാസച്ചുവയോടെയാണ് പ്രതീഷ് കാട്ടുപറമ്പിലിന്‍റെ മറുപടി.  

"മുഖ്യൻ്റെ കാലിൽ നീര് കണ്ടുവെന്ന് ചിലർ.പുള്ളി കണങ്കാൽ വരെ മുണ്ടുടുത്ത് പാദം ഷൂവിൽ പൊതിഞ്ഞു നടക്കുന്നതിനാൽ ഞങ്ങളാരും കണ്ടില്ല."-റെനീഷ് തുരുത്തിക്കാടന്‍ പറയുന്നു. 

"അമേരിക്ക യിൽ പോയിട്ട് നീരിന്റെ കാര്യം ഡോക്ടരോട് പറഞ്ഞില്ലേ..... പാവം നമുക്കുവേണ്ടി എന്ത് "വേദന " സഹിക്കുന്നുണ്ടാവും...?!!.."-ജിമ്മി തോമസ് കുറിക്കുന്നു. 

"തെന്തൊരു കരച്ചിലാ ഇത്.....Nb: 75 വയസ് കഴിഞ്ഞവർക്ക് വിശ്രമിക്കാന്‍ അവസരം ഇല്ലേ"-മിഡ് ലാജ് അരിയിലിന്‍റെ പ്രതികരണം ഇങ്ങിനെ.

"ശ്ശോ.... ആ കെ റെയിൽ ഒന്ന് വന്നിരുന്നെങ്കിൽ ഈ അപ്പൂപ്പന് ഇങ്ങനെ ഓടിനടന്ന് കാലിൽ നീര് വരുമായിരുന്നോ... കേരളത്തിലെ നിരവധി കുടുംബങ്ങളുടെ അടുക്കളയിലൂടെയും കിടപ്പുമുറയിലൂടെയും കെ.റെയിൽ കൊണ്ടുവന്ന് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന മുഖ്യമന്ത്രിയെ (ആരെയും ഒരു വാക്കു കൊണ്ടും നോക്കു കൊണ്ടും നോവിക്കാത്ത) കുറിച്ചാണല്ലോ കെ.സുധാകരൻ അങ്ങനെ ഒരു പരാമർശം നടത്തിയത്. "-ഒരു പ്രതികരണം ഇങ്ങിനെ. 

 

  comment

  LATEST NEWS


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.