സാധാരണ് 21ന് ശേഷമാണ് ഈ മേഖലയിലെത്തുക, കേരളത്തില്‍ ജൂണ്‍ ഒന്നിനും. ഇത് ഇത്തവണ 10 ദിവസം വരെ മുമ്പ് ആകാമെന്നും കൊച്ചി കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ. അഭിലാഷ് വ്യക്തമാക്കി.
ഇടുക്കി: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഈ മാസം മൂന്നാം വാരം അവസാനത്തോടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് നിഗമനം. 20 നും 22നും ഇടയില്‍ കാലവര്‍ഷം എത്താനാണ് നിലവില്‍ സാധ്യതയെന്ന് കൊച്ചി കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ. എസ്. അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു. ഇതിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലവില്‍ കാണുന്നത്. 15ഓടെ കാലവര്‍ഷം ആന്‍ഡമാന്‍ മേഖലയിലെത്തുമെന്നാണ് നിഗമനം.
സാധാരണ് 21ന് ശേഷമാണ് ഈ മേഖലയിലെത്തുക, കേരളത്തില്‍ ജൂണ്‍ ഒന്നിനും. ഇത് ഇത്തവണ 10 ദിവസം വരെ മുമ്പ് ആകാമെന്നും ഡോ. അഭിലാഷ് വ്യക്തമാക്കി. നേരത്തെ അസാനിയുടെ വരവോടെ കാലവര്‍ഷത്തിന്റെ വരവ് മന്ദഗതിയിലാകുമെന്നാണ് നിരീക്ഷണങ്ങള്‍ വന്നിരുന്നത്. എന്നാല്‍ അസാനി തീവ്രമായതോടെ മണ്‍സൂണിന് അനുകൂലമായ സാഹചര്യങ്ങള്‍ നേരത്തെ സംജാതമാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 3ന് ആണ് കാലവര്‍ഷം എത്തിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത അസാനി ചുഴലിക്കാറ്റ് ഇന്നലെ രാവിലെ തീവ്ര ന്യൂനമര്‍ദമായി മാറി. നിലവില്‍ ആന്ധ്രാപ്രദേശിന്റെ തീരമേഖലയില്‍ ഇതിന്റെ അവശേഷിപ്പുകള്‍ തുടരുകയാണ്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമായി ഇത് ദുര്‍ബലമാകുമെന്നാണ് നിഗമനം. കേരളത്തില്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴ തുടരും. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ട്. ഇടുക്കിയില്‍ 16 വരെ യെല്ലോ അലര്‍ട്ടുണ്ട്. എറണാകുളത്തും ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത.
അതേ സമയം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് മഴയുടെ ശക്തി കുറയും. മേഘാവൃതമായ ആകാശത്തിനും മാറ്റമുണ്ടാകും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ