login
ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍

എല്ലാം 'സ്ഥിരീകരിച്ച' വാര്‍ത്തകളായിരിക്കില്ല, പക്ഷേ എഡിറ്റര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മള്‍ അത് ഉണ്ടാക്കണമെന്നും മെയിലില്‍ പറയുന്നു.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് തയാറാക്കിയ രാഷ്ട്രീയ അജണ്ടയുടെ വിവരങ്ങള്‍ പുറത്തുവിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂഡ് എഡിറ്റര്‍ എ.ജി. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ റീജ്യനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഇ-മെയ്‌ലാണ് സുരേന്ദ്രന്‍ പുറത്തുവിട്ടത്. ഇതില്‍ സിപിഎമ്മിനെ ഒഴിവാക്കി ബിജെപിക്കും യുഡിഎഫിനും എതിരേ ഗോസിപ്പുകളും കള്ളക്കഥകളും പ്ലാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇതിനായി നിയോഗിച്ച റിപ്പോര്‍ട്ടര്‍മാരുടെ പേരുകളും മെയിലില്‍ ഉണ്ട്. എല്ലാം 'സ്ഥിരീകരിച്ച' വാര്‍ത്തകളായിരിക്കില്ല, പക്ഷേ എഡിറ്റര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മള്‍ അത് ഉണ്ടാക്കണമെന്നും മെയിലില്‍ പറയുന്നു.  

മെയിലിന്റെ പൂര്‍ണരൂപം-  

എഡിറ്റര്‍ നിര്‍ദ്ദേശിച്ചതുപോലെ, യഥാര്‍ത്ഥ രാഷ്ട്രീയ കഥകള്‍ ആരംഭിക്കാനുള്ള സമയം. ഗോസിപ്പുകള്‍, ഊഹാപോഹങ്ങള്‍, വിശകലനം, വസ്തുതാപരമായ റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് തിരഞ്ഞെടുപ്പ്. നിലവിലുള്ള ക്രമീകരണങ്ങള്‍ക്ക് പുറമെ, രാഷ്ട്രീയ സ്‌റ്റോറികള്‍ക്കായി കള്‍ക്കായി ഞങ്ങള്‍ പ്രത്യേക ടീമുകള്‍ രൂപീകരിക്കുന്നു. നിയുക്തരായ എല്ലാവരും ഉറവിടങ്ങളെ പരിപോഷിപ്പിക്കുകയും  പാന്‍ ചെയ്യുകയും സ്‌റ്റോറികള്‍ ചെയ്യാന്‍ ആരംഭിക്കുകയും വേണം.

കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി - ഷിബുകുമാര്‍, കമലേഷ്, സിയാം, ബിഡിന്‍ എന്നിവരാണ് ടീം

ബിജെപിയെ സംബന്ധിച്ചിടത്തോളം --- കമലേഷ്, സന്ദീപ്, ജോഷി എന്നിവരാണ് ടീം.

നിങ്ങളുടെ ബ്യൂറോ / പ്രദേശത്ത് നിന്ന് പതിവുപോലെ സ്റ്റോറികളും സ്റ്റേറ്റ് സ്റ്റോറികളും ചെയ്യണം, പ്രത്യേകിച്ചും ഈ കാലയളവില്‍. നിയോജകമണ്ഡലത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍, ആന്തരിക-പാര്‍ട്ടി ചര്‍ച്ചകള്‍, വിള്ളലുകള്‍, തയ്യാറെടുപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം. എല്ലാം 'സ്ഥിരീകരിച്ച' വാര്‍ത്തകളായിരിക്കില്ല, പക്ഷേ എഡിറ്റര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മള്‍ അത് ഉണ്ടാക്കണം. ഈ സംഘത്തിലെ എല്ലാ മുതിര്‍ന്നവരും സംഭാവനകള്‍ ചെയ്യും. അതിനാല്‍ ദയവായി ഉടനടി ആരംഭിക്കുക,  വലിയ പ്രതീക്ഷകളുള്ളതിനാല്‍ അതിനെ പരാജയപ്പെടുത്തരുത്- സിന്ധു

ഇ-മെയില്‍ പുറത്തുവിട്ട് ഏഷ്യാനെറ്റനെതിരേ സുരേന്ദ്രന്‍ രൂക്ഷമായി രംഗത്തെത്തി.

പോസ്റ്റിന്റെ പൂര്‍ണരൂപം-

തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് ശ്രീ. പിണറായി വിജയന്‍ മനസിലാക്കണം. റീജിനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഈ മെയിലില്‍ യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാന്‍ ടീമിനെ ഉണ്ടാക്കിയവര്‍ അങ്ങയുടെ മുന്നണിയെ മാത്രം  വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല. താങ്കള്‍ ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സര്‍വ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പി. ആര്‍. ഏല്‍പ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ. ഖജനാവില്‍ നിന്ന് പരസ്യ ഇനത്തില്‍ കൊടുത്തതുകൂടാതെ എത്ര കോടിക്കാണ് ഇക്കൂട്ടരെ വിലക്കെടുത്തതെന്ന് താങ്കള്‍ക്കുമാത്രമേ പറയാനാവൂ. താങ്കളുടെ പാര്‍ട്ടിയുടെ ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ താങ്കളുടെ പാര്‍ട്ടിയുടെ താത്വികാചാര്യന്റെ മകനെ മുന്‍നിര്‍ത്തി എ. കെ. ജി സെന്ററില്‍ നടത്തിയതുപോലുള്ള ഒത്തുതീര്‍പ്പിന് ഞങ്ങളേതായാലും ഇല്ലെന്ന് മാത്രം തല്‍ക്കാലം താങ്കളെ ഓര്‍മ്മിപ്പിക്കുന്നു.

Facebook Post: https://www.facebook.com/KSurendranOfficial/posts/4023741194377153

 

 

 

 

  comment

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.