×
login
മതം വിട്ടയാളെ ഉടന്‍ കൊല്ലണം; ആറാം നൂറ്റാണ്ടിലെ തല തിരിഞ്ഞ കാര്യങ്ങള്‍ പഠിപ്പിക്കുന്നു; പൊളിറ്റിക്കല്‍ ഇസ്ലാംഭരണഘടന‍യ്ക്ക് ഭീഷണിയെന്ന് അസ്‌കര്‍ അലി

ചെറുപ്രായത്തില്‍തന്നെ മതസ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്നതിനാല്‍ മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നില്ല. മാസത്തില്‍ രണ്ട് തവണ മാത്രമേ കുട്ടികള്‍ക്ക് വീട്ടില്‍ പോകാന്‍ കഴിയുന്നുള്ളുവെന്നതിനാല്‍ സ്ഥാപനത്തില്‍വച്ച് അധ്യാപകരില്‍നിന്ന് നേരിടുന്ന പീഡനങ്ങള്‍ പുറംലോകം അറിയുന്നില്ല.

കൊച്ചി: രാജ്യത്തെ ഭരണഘടനയ്ക്കു ഭീഷണിയാകുന്ന രീതിയിലുള്ള പൊളിറ്റിക്കല്‍ ആശയമാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്നതെന്ന് ഇസ്ലാം മതം ഉപേക്ഷിച്ച അസ്‌കര്‍ അലി അഭിപ്രായപ്പെട്ടു. എസന്‍സ് ഗ്ലോബല്‍ പത്തടിപ്പാലം ഗൗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച മിറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു.

ആറാം നൂറ്റാണ്ടിലെ തല തിരിഞ്ഞ കാര്യങ്ങളാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മതം വിട്ടയാളെ ഉടന്‍ കൊല്ലണമെന്നാണ് പഠിപ്പിക്കുന്നത്. മദ്രസ പഠനത്തില്‍ ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഭയം മൂലം കുട്ടികള്‍ പുറത്ത് പറയുന്നില്ല. മതപ്രബോധനത്തില്‍നിന്ന് കുട്ടികള്‍ വഴുതിപ്പോകാതിരിക്കാന്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ അവര്‍ നിഷേധിക്കുന്നു. ഈ പൗരാവകാശ ലംഘനത്തിനെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് അസ്‌കര്‍ അലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


ചെറുപ്രായത്തില്‍തന്നെ മതസ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്നതിനാല്‍ മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നില്ല. മാസത്തില്‍ രണ്ട് തവണ മാത്രമേ കുട്ടികള്‍ക്ക് വീട്ടില്‍ പോകാന്‍ കഴിയുന്നുള്ളുവെന്നതിനാല്‍ സ്ഥാപനത്തില്‍വച്ച് അധ്യാപകരില്‍നിന്ന് നേരിടുന്ന പീഡനങ്ങള്‍ പുറംലോകം അറിയുന്നില്ല.

ഇസ്ലാമിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള പരിചയാണ് ഇസ്ലാമോഫോബിയയെന്ന പ്രയോഗമെന്ന് അസ്‌കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പൊതുപരിപാടിയില്‍ പെണ്‍കുട്ടിയെ സമസ്തയുടെ ആളുകള്‍ അപമാനിച്ച സംഭവം ബാലിശമാണെന്നും പുരോഗമന പോരാട്ടം തുടരുമെന്നും അസ്‌കര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എം.റിജു, അരിഫ് ഹൂസൈന്‍ എന്നിവരും പങ്കെടുത്തു.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.