×
login
തുപ്പല്‍ വിവാദം; ബുധനാഴ്ച ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ഫുഡ്‌ഫെസ്റ്റ്; വിളമ്പുന്ന ഭക്ഷണത്തില്‍ 'പന്നിയിറച്ചി'യും കാണില്ലേയെന്ന് യുക്തിവാദികള്‍

വിശ്വാസത്തെ വികലമാക്കുന്ന ഇത്തരം ചിത്രങ്ങളെ പൊക്കിപ്പിടിച്ച് തെറ്റായ പ്രചരണം നടത്തുകയാണ് ചിലര്‍.

തിരുവനന്തപുരം: തുപ്പല്‍ വിഷയത്തെ സാമൂഹ്യ വിഷയത്തില്‍ നിന്നും രാഷ്ട്രീയ വിഷയമാക്കാന്‍ ഡിവൈഎഫ്‌ഐ. 24 ന് (ബുധനാഴ്ച) ജില്ലാ കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് മാതൃകയില്‍ ഫുഡ്‌സ്ട്രീറ്റ് നടത്താനാണ് സംഘടനയുടെ തീരുമാനം.  

എന്നാല്‍ ഭക്ഷണം വിളമ്പിക്കൊണ്ടുള്ള സമരത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്തിരിക്കുകയാണ് യുക്തിവാദികള്‍. വിളമ്പുന്ന ഭക്ഷണത്തില്‍ പന്നിയിറച്ചി കാണില്ലേയെന്നാണ് ഇവരുടെ ചോദ്യം. പ്രമുഖ യുക്തിവാദ പേജായ ദ എത്തിസ്റ്റ് ഡിവൈഎഫ്‌ഐയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് ചിക്കന്‍,മട്ടണ്‍,ബീഫ്, പോര്‍ക്ക്, ഫിഷ്,തുടങ്ങിയവ എല്ലാം കാണില്ലേയെന്ന് ചോദ്യം ആരാഞ്ഞിരിക്കുകയാണ്.  

Facebook Post: https://www.facebook.com/theatheistkerala/posts/1499726790412485


ഭക്ഷണത്തില്‍ തുപ്പുന്നത് അനാചാരമാണെന്ന് പ്രതികരിച്ച് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി രംഗത്തുവന്നു. ഭക്ഷണത്തിലേക്ക് ഊതുകയോ ശ്വാസം വിടുകയോ ചെയ്യരുതെന്നത് പ്രവാചകന്റെ കല്‍പ്പനയാണ്. അതില്‍ നിന്ന് വ്യത്യസ്തമായി ഉറൂസ് ഭക്ഷണത്തില്‍ മന്ത്രിച്ചൂതുന്ന പുരോഹിതന്‍ അനാചാരമാണ് ചെയ്തതെന്ന് ഇമാം പ്രതികരിച്ചു.  

വിശ്വാസത്തെ വികലമാക്കുന്ന ഇത്തരം ചിത്രങ്ങളെ പൊക്കിപ്പിടിച്ച് തെറ്റായ പ്രചരണം നടത്തുകയാണ് ചിലര്‍. നമ്മുടെ മതസൗഹാര്‍ദ്ദത്തെയും കച്ചവടമേഖലയെയും തകര്‍ക്കുന്ന പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.