login
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മൃഗങ്ങളെ അറുക്കലും മാംസവിതരണവും നിരോധിച്ചു;കളക്റ്റര്‍ക്കെതിരേ മതമൗലികവാദികളുടെ പ്രതിഷേധം

അതേസമയം, കണ്ടെയ്‌മെന്റ് സോണുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ ആവശ്യമുള്ളവര്‍ മാത്രം ചേര്‍ന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടും ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കുന്നതില്‍ തടസമില്ല.

പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പെരുന്നാള്‍ ദിനങ്ങളായ 12, 13 തീയ്യതികളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ മൃഗങ്ങളെ അറുക്കല്‍, മാംസവിതരണം എന്നിവ നിരോധിച്ച കലക്റ്റര്‍ക്കെതിരേ മതമൗലികവാദികളുടെ പ്രതിഷേധവും സൈബര്‍ ആക്രമണവും.  ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാംസവിതരണം നിരോധിച്ചിരിക്കുന്നുവെന്നാണ് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അറിയിപ്പ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍, ഇത് അംഗീകരിക്കില്ലെന്നാണ് ഒരു കൂട്ടരുടെ വാദം. ചെറിയ പെരുന്നാളിന് ബലി ഇല്ലെന്നിരിക്കെയാണ് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിയന്ത്രങ്ങള്‍ ഏര്‍പെടുത്തിയതെന്നാണ് ആരോപണം. എന്നാല്‍, ചെറിയ പെരുന്നാളിനും വ്യാപകമായി മൃഗങ്ങളെ കശാപ്പ് ചെയ്ത് മാംസ കച്ചവടം നടത്താറുണ്ട്.  

അതേസമയം, കണ്ടെയ്‌മെന്റ് സോണുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ ആവശ്യമുള്ളവര്‍ മാത്രം ചേര്‍ന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടും ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കുന്നതില്‍ തടസമില്ല. ഇങ്ങനെ അറുക്കുന്ന മാംസം ബന്ധപ്പെട്ടവര്‍ വീടുകളില്‍എത്തിച്ചു കൊടുക്കേണ്ടതാണ്. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

കലക്റ്ററുടെ ഉത്തരവിന്റെ പൂര്‍ണരൂപം-  

കണ്ടയ്ന്‍മെന്റ് സോണുകളില്‍ 12, 13 തിയ്യതികളില്‍ ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കല്‍, മാംസവിതരണം  നിരോധിച്ചു.  

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍  ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ മെയ് 12, 13   തിയ്യതികളില്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള  മൃഗങ്ങളെ അറുക്കല്‍, പ്രസ്തുത സ്ഥലത്തുള്ള മാംസവിതരണം  എന്നിവ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ  ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.ഇന്ന് ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.  മറ്റ്  സ്ഥലങ്ങളില്‍  ആവശ്യമുള്ളവര്‍  മാത്രം ചേര്‍ന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടും ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കുന്നതില്‍ തടസമില്ല. ഇങ്ങനെ അറുക്കുന്ന മാംസം  ബന്ധപ്പെട്ടവര്‍ വീടുകളില്‍എത്തിച്ചു കൊടുക്കേണ്ടതാണ്. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം  കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

 

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.