×
login
മലപ്പുറത്ത് നായ്ക്കള്‍ക്ക് വെട്ടേല്‍ക്കുന്ന സംഭവം വ്യാപകം; തീവ്രവാദ സംഘങ്ങളുടെ ആയുധ പരിശീലനത്തിന്റെ ഭാഗമെന്ന് സംശയം

മലപ്പുറത്തും കേരളത്തിലെ മറ്റ് ജില്ലകളിലും മുമ്പ് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് പരിശോധന കര്‍ശനമാക്കിയപ്പോള്‍ കുറച്ചുകാലം ശാന്തമായിരുന്നു. എന്നാല്‍ പോലീസടക്കം എല്ലാവരും കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയപ്പോള്‍ തീവ്രവാദികള്‍ പരിശീലനം വീണ്ടും സജീവമാക്കി.

മലപ്പുറം: തെരുവുനായ്ക്കള്‍ക്ക് വെട്ടേല്‍ക്കുന്ന സംഭവം മലപ്പുറത്ത് വീണ്ടും വ്യാപകമാകുന്നു. കോട്ടക്കല്‍ നഗരസഭയിലും മാറാക്കര, പൊന്മള പഞ്ചായത്തുകളിലുമാണ് ക്രൂരമായി വെട്ടേറ്റ നായ്ക്കളെ കാണുന്നത്. തലയിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നായ്ക്കളുടെ അവസ്ഥ കരളലിയിപ്പിക്കുന്നതാണ്.  

തീവ്രവാദ സംഘങ്ങളുടെ ആയുധ പരിശീലനത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയം ബലപ്പെടുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആഴത്തിലുള്ള മുറിവാണ് മിക്ക നായ്ക്കള്‍ക്കും സംഭവിച്ചത്. നായ്ക്കളെ തുരത്തിയോടിക്കാന്‍ ചെയ്തതാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ മുറിവുകളുണ്ടാകുമെന്നും ഇത് എന്തോ പരിശീലനത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. കോട്ടക്കല്‍ നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം നൂറോളം നായ്ക്കള്‍ക്ക് വെട്ടേറ്റിട്ടുണ്ട്.

മലപ്പുറത്തും കേരളത്തിലെ മറ്റ് ജില്ലകളിലും മുമ്പ് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് പരിശോധന കര്‍ശനമാക്കിയപ്പോള്‍ കുറച്ചുകാലം ശാന്തമായിരുന്നു. എന്നാല്‍ പോലീസടക്കം എല്ലാവരും കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയപ്പോള്‍ തീവ്രവാദികള്‍ പരിശീലനം വീണ്ടും സജീവമാക്കി. എതിരാളിയെ പിന്നില്‍ നിന്ന് വെട്ടിവീഴുത്തുന്നതിനുള്ള പരിശീലനമാണ് നായ്ക്കളില്‍ നടത്തുന്നത്. ബൈക്കുകളില്‍ പാഞ്ഞുവന്ന് കഴുത്തിനും കാലുകള്‍ക്കും മുതുകിനും വെട്ടി ഉടന്‍ തന്നെ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.  

കോട്ടക്കല്‍ കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കേസുകളില്‍ നിരവധി പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രിയും പകലും അപരിചിതരായവര്‍ കോട്ടക്കലിന്റെ ഗ്രാമപ്രദേശങ്ങളില്‍ വന്നുപോകുന്നതായും പ്രദേശവാസികള്‍ പറയുന്നു. പലതവണ വിവരം പോലീസിനെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കോട്ടക്കലിനെ തീവ്രവാദ കേന്ദ്രമാക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി പദയാത്രയും സംഘടിപ്പിച്ചിരുന്നു.  

നായ്ക്കള്‍ക്ക് വെട്ടേല്‍ക്കുന്ന സംഭവം ഗൗരവതരമാണെന്നും എത്രയും വേഗം പോലീസ് ഇടപെടണമെന്നും ബിജെപി കോട്ടക്കല്‍ മണ്ഡലം നേതാക്കളായ സജീഷ് പൊന്മള, ജയകുമാര്‍ കോട്ടക്കല്‍, രഞ്ജിത്ത് കാടാമ്പുഴ എന്നിവര്‍ ആവശ്യപ്പെട്ടു.

 

  comment

  LATEST NEWS


  അനുപമയ്ക്ക് ആശ്വാസമേകി കോടതി വിധി; ദത്തെടുക്കല്‍ നടപടികള്‍ സ്റ്റേ ചെയ്ത് കുടുംബ കോടതി


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.