പൊന്‍കുന്നം: ഹോട്ടലില്‍ ഊണിനൊപ്പം നല്കിയ കറിയില്‍ മീനിന്റെ വലുപ്പം കുറഞ്ഞെന്ന പേരില്‍ ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കൊല്ലം സ്വദേശികളായി ആറു് യുവാക്കള്‍ അറസ്റ്റില്‍ കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടിവിള പ്രദീഷ് മോഹന്‍ദാസ് (35), നെടുപന സ്വദേശികളായ കളയ്ക്കല്‍കിഴക്കേതില്‍ എസ്.സഞ്ജു (23), മനുഭവനില്‍ മഹേഷ് ലാല്‍ (24), ശ്രീരാഗം അഭിഷേക് (23), നല്ലിള മാവിള അഭയ് രാജ് (23), നല്ലിള അതുല്‍മന്ദിരം അമല്‍ ജെ.കുമാര്‍ (23) എന്നിവരാണു പിടിയിലായത്.
ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറിനെ ആക്രമിച്ചെന്നാണു കേസ്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ശേഷം വീണ്ടും ഹോട്ടലില്‍ കയറി, ഊണിനു കറിയായി നല്കിയ മീനിന്റെ വലുപ്പം കുറവാണെന്നും കറിയില്‍ ചാറ് കുറഞ്ഞുപോയെന്നുമാരോപിച്ച് മര്‍ദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: