×
login
ലൗജിഹാദ്: 15 കാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മതംമാറ്റാന്‍ ശ്രമം; നിസ്‌കാരവും ആചാരങ്ങളും പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്

അഞ്ച് ദിവസത്തോളം പീഡിപ്പിച്ചുവെന്നാണ് കുട്ടി പോലീസിന് നൽകിയ വിവരം. അർഷാദിന്റെ ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു എന്നാണ് സൂചന.

തിരുവനന്തപുരം: 15 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ പ്രണയം നടിച്ച് മുസ്ലീം മതത്തിലേക്ക് മാറ്റാൻ ശ്രമം. പെൺകുട്ടിയുടെ മൊബൈലിൽ നിസ്‌കാരവും ആചാരങ്ങളും പഠിപ്പിക്കാൻ ആപ്പുകൾ.  ആറു ദിവസം മൂന്നാറിൽ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിച്ചു. ബീമാപ്പള്ളി സ്വദേശിയും ഓൺലൈൻ ഭക്ഷണ വിതരണക്കാരനുമായ അർഷാദി(21)നെ പോലീസ് അറസ്റ്റ് ചെയ്ത് ജൂഡീഷ്യൽ കസ്റ്റഡിയിലാക്കി. സംഭവം ലൗജിഹാദ് ആണെന്ന് ബന്ധുക്കൾ.  

ഈമാസം 6ന് ആണ്  തിരുമല സ്വദേശിയെ മതം മാറ്റാൻ ശ്രമം നടത്തിയത്. അഞ്ച് ദിവസത്തോളം പീഡിപ്പിച്ചുവെന്നാണ് കുട്ടി പോലീസിന് നൽകിയ വിവരം. അർഷാദിന്റെ ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം  പെൺകുട്ടി മടങ്ങി എത്തി. തിങ്കളാഴ്ച ഉച്ചയോടെ അർഷാദിന്റെ അച്ഛനും അമ്മയും ബന്ധുക്കളും പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. നാട്ടുകാർ ഇടപെട്ടതോടെയാണ് ലൗ ജിഹാദിന്റെ വിവരങ്ങൾ പുറത്തറിയുന്നത്.  

ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമം നടത്തിയ തെളിവുകൾ പെൺകുട്ടിയുടെ ഫോണിൽ നിന്നും വീട്ടിൽ നിന്നും ബന്ധുക്കൾക്ക് ലഭിച്ചു. നിസ്‌കരിക്കാനുള്ളതിനും നിസ്‌കാരത്തിന് മുമ്പ് ചെയ്യേണ്ടത് എന്തെല്ലാം എന്നതിനെകുറിച്ചും പഠിപ്പിക്കുന്ന രണ്ട് ആപ്പുകൾ പെൺകുട്ടിയുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മുറിക്കുള്ളിൽ അല്ലാഹു അക്ബർ, മാഷാ അള്ളാ തുടങ്ങിയ വചനങ്ങളും കണ്ടെത്തി. കൂടാതെ വീടിന്റെ ഗേറ്റിലും ഇവ എഴുതിയിട്ടുണ്ട്.   ഇസ്ലാം മതത്തെ കുറിച്ചും നിസ്‌കാര രീതികളെ കുറിച്ചും ഗൂഗിളിൽ നിരവധി വീഡിയോകൾ പരിശോധിച്ചിട്ടുണ്ട്.  പെൺകുട്ടി ഇസ്ലാം മതം സംബന്ധിച്ചാണ് സംസാരിക്കുന്നത്.  ഇസ്ലാം മത വിശ്വാസത്തിൽ അല്ലാത്തവരെല്ലാം കാഫിറുകളാണെന്ന് പെൺകുട്ടിയെ പഠിപ്പിച്ചിട്ടുണ്ട്. കാഫിറുകൾ ചീത്ത പ്രവൃത്തിയായ 'ഹറാമി'നായി പണം ചെലവഴിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് 10 പവനോളം പെൺകുട്ടിയിൽ നിന്നും തട്ടിയെടുത്തെന്നും അമ്മയുടെ അക്കൗണ്ടിൽ നിന്നും പണം  കൈമാറിയിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

അച്ഛൻ മരിച്ച പെൺകുട്ടിയും ജ്യേഷഠനും മാനസികമായി തളർന്ന അമ്മയുടെ സംരക്ഷണയിലാണ്. ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിലാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ സഹോദരൻ പൂജപ്പുര സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ നിരവധി തവണ അർഷാദിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം കൊണ്ട് പോയിട്ടുണ്ട്.  പെൺകുട്ടിയെ കൊണ്ടുപോകാൻ എത്തിയവർ യഥാർത്ഥ ബന്ധുക്കളാണോ എന്നതിൽ സംശയം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.

. കൂടാതെ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ തിരുമല സ്വദേശികളായ നിരവധി പെൺകുട്ടികളെ വലയിലാക്കാൻ ശ്രമിച്ചെന്നും സൂചനയുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

 

    comment

    LATEST NEWS


    സീതത്തോട് സഹകരണ ബാങ്ക് അഴിമതി; പരാതികള്‍ സഹകരണ വകുപ്പ് മുക്കി, അന്വേഷണം നടന്നത് ഒരു പരാതിയില്‍ മാത്രമെന്ന് വിവരാവകാശ രേഖ


    ടൊവിനോയുടെ സൂപ്പര്‍ ഹീറോ 'മിന്നല്‍ മുരളി' ക്രിസ്മസ് റിലീസ്; ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍


    നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


    നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


    കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


    മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.