×
login
ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, കഴുത്തിന് ഗുരുതര പരിക്കേറ്റ ശ്രീയേഷ് ചികിത്സയിൽ

കഴിഞ്ഞ ബുധാനാഴ്ച്ച ഉച്ചയോടെ ഒരിയര ക്ഷേത്രത്തിന് സമീപത്തെ കടലോരത്ത് വച്ചാണ് ശ്രീജേഷിനെ വിളിച്ച് കൊണ്ടുപോയി കത്തി കൊണ്ട് വെട്ടിയത്.

തൃക്കരിപ്പൂര്‍: ബിജെപി പ്രവര്‍ത്തകനും മാവിലാക്കടപ്പുറത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഒരിയരയിലെ കെ.ശ്രീയേഷി(27)നെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.ഷൈമേഷിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.  

കഴിഞ്ഞ ബുധാനാഴ്ച്ച ഉച്ചയോടെ ഒരിയര ക്ഷേത്രത്തിന് സമീപത്തെ കടലോരത്ത് വച്ചാണ് ശ്രീജേഷിനെ വിളിച്ച് കൊണ്ടുപോയി കത്തി കൊണ്ട് വെട്ടിയത്.  കഴുത്തിന് ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ നാട്ടുകാരും ഡ്രൈവര്‍മാരും ചേര്‍ന്ന് ശ്രീജേഷിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  സംസാരിച്ചുകൊണ്ടിരിക്കെ പ്രകോപനമൊന്നുമില്ലാതെ കത്തിയെടുത്ത് കഴുത്തില്‍ തുടരെ തുടരെ വെട്ടുകയായിരുന്നുവെന്ന് പ്രദേശത്തുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ചന്തേര പോലീസ്  പ്രതിയെ അറസ്റ്റ് ചെയ്തത്.  

പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

  comment

  LATEST NEWS


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.