×
login
അന്തേവാസികളുടെ സഹകരണത്തോടെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് അധികൃതര്‍; പതിമൂന്നാമത് വര്‍ഷവും പതിവ് തെറ്റിക്കാതെ അട്ടക്കുളങ്ങര വനിതജയില്‍

വനിതജയിലില്‍ പൊങ്കാല അര്‍പ്പിക്കാന്‍ തുടങ്ങിയിട്ട് ഇത് പതിമൂന്നാമത് വര്‍ഷമാണ്. 2010ല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ഒ.വി. വല്ലിയാണ് ആറ്റുകാല്‍ ഉത്സവത്തിന്റെ ഭാഗമായി ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു തുടങ്ങിയത്. അന്തേവാസികളുടെ സഹകരണത്തോടെയായിരുന്നു പൊങ്കാല ആഘോഷഭരിതമാക്കിയത്.

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതജയിലധികൃതര്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു. ദേവീ സങ്കല്പത്തില്‍ ജയിലിന് മുന്നില്‍ നിലവിളക്കും പടുക്കയും ഒരുക്കി ആചാരവിധി പ്രകാരമാണ് ജയിലധികൃതര്‍ പൊങ്കാല അര്‍പ്പിച്ചത്.

വനിതജയിലില്‍ പൊങ്കാല അര്‍പ്പിക്കാന്‍ തുടങ്ങിയിട്ട് ഇത് പതിമൂന്നാമത് വര്‍ഷമാണ്. 2010ല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ഒ.വി. വല്ലിയാണ് ആറ്റുകാല്‍ ഉത്സവത്തിന്റെ ഭാഗമായി ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു തുടങ്ങിയത്. അന്തേവാസികളുടെ സഹകരണത്തോടെയായിരുന്നു പൊങ്കാല ആഘോഷഭരിതമാക്കിയത്.

ഇന്നും അത് തുടരുകയാണ്. ജയില്‍ സൂപ്രണ്ട് ടി.ജെ. ജയയുടെ നേതൃത്വത്തില്‍ ഗ്രേഡ് വണ്‍ അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി.എസ്. മിനിമോള്‍, ഗൂപി ഫിലിപ്പ്, കെ. പി. ഡിജി,  ഗ്രേസ് ടു അസിസ്റ്റന്റ് സൂപ്രണ്ട് രാഖി രാഘവന്‍ എന്നിവര്‍ പൊങ്കാലയ്ക്ക് നേതൃത്വം നല്കി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.