×
login
അവിഷിത്തിനെ നേരത്തെ പുറത്താക്കിയതാണെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന കള്ളം; കത്ത് നല്‍കിയത് ഇന്ന്, മുന്‍കാല പ്രാബല്യത്തോടെ ജോലിയില്‍ നിന്നും ഒഴിവാക്കി

പുറത്താക്കിയെന്ന് മന്ത്രി അറിയിച്ചപ്പോഴും ജോലിയില്‍ നിന്നും ഒഴിവാക്കിയതിന്റെ ഉത്തരവുകളൊന്നും പൊതുഭരണം, ആരോഗ്യ വുകുപ്പുകളൊന്നും പുറത്തുവിട്ടിരുന്നില്ല. തുടര്‍ന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ അവിഷിത്തിനെ പുറത്താക്കിയതായി പൊതുഭരണ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിതകര്‍ത്ത സംഭവത്തില്‍ പോലീസ് പ്രതിചേര്‍ത്ത എസ്എഫ്‌ഐ മുന്‍ ജില്ലാ വൈസ്പ്രസിഡന്റ് അവിഷിത്ത് കെ.ആറിനെ നേരത്തെ പുറത്താക്കിയതാണെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന കള്ളം. അവിഷിത്ത് തന്റെ സ്റ്റാഫംഗം അല്ലെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ഈ മാസം ആദ്യം പുറത്താക്കിയെന്നുമാണ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചത്.  

എന്നാല്‍ അവിഷിത്തിനെ പേഴ്‌സണല്‍ സ്റ്റാഫംഗത്തില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത് ഇന്നാണെന്ന് റിപ്പോര്‍ട്ട്. വീണ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പിന് കത്ത് നല്‍കിയത്. അവിഷിത്തിനെ ഓഫീസ് അറ്റന്‍ഡറായി നിയമിച്ചതിന്റെ ഉത്തരവും പുറത്തുവന്നിട്ടുണ്ട്. ഇയാളെ പുറത്താക്കിയെന്ന് മന്ത്രി അറിയിച്ചപ്പോഴും ജോലിയില്‍ നിന്നും ഒഴിവാക്കിയതിന്റെ ഉത്തരവുകളൊന്നും പൊതുഭരണം, ആരോഗ്യ വുകുപ്പുകളൊന്നും പുറത്തുവിട്ടിരുന്നില്ല. തുടര്‍ന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ അവിഷിത്തിനെ പുറത്താക്കിയതായി പൊതുഭരണ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

ആഭ്യന്തര വകുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡ് അവിഷിത്ത് ഇതുവരെ തിരിച്ച് ഏല്‍പ്പിച്ചിട്ടുമില്ല. തിരിച്ചറിയല്‍ കാര്‍ഡ് എത്രയും പെട്ടന്ന് തിരിച്ചു നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

അതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടികളെ വിമര്‍ശിച്ച് എസ്എഫ്‌ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അവിഷിത്ത് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. 'എസ്എഫ്‌ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം എസ്എഫ്‌ഐ ക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്എഫ്‌ഐ യുടെ കൂടെ വിഷയമാണ്.


സമരത്തില്‍ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ.ഇപ്പോള്‍ വയനാട് എംപി വീണ്ടും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട്. വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എംപി ക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം.

ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐ യെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും'. എന്നായിരുന്നു അവിഷിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതിനിടെ അവിഷിത്തിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പാലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടായിരുന്നുവെന്ന വിവരവും പുറത്ത് വന്നു. ഇയാള്‍ വൈകിയാണ് സംഭവസ്ഥലത്തെത്തിയതെന്നാണ് സിപിഎം നേതാക്കള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.

 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.