×
login
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ എണ്‍പതോളം ചിത്രങ്ങള്‍, നിരവധി സ്റ്റാളുകള്‍; ആസാദി കാ അമൃതോത്സവ് ദ്വിദിന പ്രദര്‍ശനത്തിന് കാസര്‍ഗോഡ് തുടക്കം

ജനാധിപത്യവും സ്വാതന്ത്ര്യവും കാത്തു സൂക്ഷിക്കേണ്ടത് സംബന്ധിച്ചു പുതുതലമുറയ്ക്ക് ഉത്തമ ബോധ്യമുണ്ടാവണം. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി എന്താകണം എന്ന ആലോചന കൂടിയാകണമെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

പെരിയ(കാസര്‍ഗോഡ്): ആസാദി കാ അമൃത് മഹോത്സത്തോട് അനുബന്ധിച്ച രണ്ടു ദിവസത്തെ പ്രദര്‍ശനത്തിനും ശില്പശാലയ്ക്കും പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ തുടക്കമായി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ കണ്ണൂരിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന പരിപാടി കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവും സ്വാതന്ത്ര്യവും കാത്തു സൂക്ഷിക്കേണ്ടത് സംബന്ധിച്ചു പുതുതലമുറയ്ക്ക് ഉത്തമ ബോധ്യമുണ്ടാവണം. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി എന്താകണം എന്ന ആലോചന കൂടിയാകണമെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.


സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കണ്ണൂര്‍ ജില്ലാ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു കെ.മാത്യു, ടെക് നിക്കല്‍ അസിസ്റ്റന്റ് കെ.എസ് ബാബു രാജന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത്,  ഡോ. അംബേദ്കര്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ബിപുല റാണി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി.ഷിജിത്ത്, കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അമൃത ടി. പ്രസംഗിച്ചു.

വന മേഖലയും ജൈവ മണ്ഡലവും നേരിടുന്ന പ്രശ്‌നങ്ങള്‍ ലാഘവത്തോടെ കാണരുതെന്ന് പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പ്രഭാഷണം നടത്തിയ സുനില്‍ കുമാര്‍ കരിച്ചേരി പറഞ്ഞു. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തില്‍ നിന്ന്  ഹെല്‍ത്തി ഫുഡ് സംസ്‌കാരത്തിലേക്കുള്ള ചുവടുമാറ്റം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്  പരിഹാരമാകു മെന്ന് ഈ വിഷയ ത്തില്‍ ക്ലാസെടുത്ത കുറ്റിക്കോല്‍ ആയുഷ് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോമി തോമസ് പറഞ്ഞു.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളും വ്യക്തികളെയും ചിത്രീകരിക്കുന്ന എണ്‍പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ആധാര്‍ തിരുത്തല്‍ ഉള്‍പ്പെടെ സേവനങ്ങളുമായി തപാല്‍ വകുപ്പിന്റെ സ്റ്റാള്‍ കോളജില്‍ പ്രവര്‍ത്തിക്കുന്നു. ശുചിത്വ മിഷന്‍, കുടുംബശ്രീ എന്നിവയും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.