×
login
ചാരന്മാരുടെ വക്രദൃഷ്ടി കേരള വര്‍മ്മ കോളേജില്‍; ചൈനയുടെ മുഖം മിനുക്കി വെള്ളപൂശുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍

ഗാല്‍വന്‍ സംഭവവും അഫ്ഗാന്‍ സംഭവവും ചൈനയുടെ തനിനിറം പുറത്ത് കൊണ്ടുവന്നതാണ്. ഇതിന്റെ മറപിടിച്ച് ചൈനീസ് സര്‍ക്കാരിനെ പിന്തുണക്കുന്ന ഇടത് ബുദ്ധികേന്ദ്രമാണ് ഇതിന് പിന്നില്‍.

തിരുവനന്തപുരം: ചൈനീസ് അഞ്ചാം പത്തിക്കാര്‍ കേരളത്തില്‍ ചൈനയുടെ മുഖം മിനുക്കി വെള്ളപൂശുന്നുവെന്ന് ബിജേപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ചൈന കമ്മൂണിസ്റ്റ് പാര്‍ട്ടിയുടേയും ചൈനീസ് സര്‍ക്കാരിന്റേയും സാമ്പത്തിക സഹായം മേടിച്ച് ചൈനക്ക് വേണ്ടി പ്രചാരവേല നടത്തുന്നത് ദേശദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗാല്‍വന്‍ സംഭവവും അഫ്ഗാന്‍ സംഭവവും ചൈനയുടെ തനിനിറം പുറത്ത് കൊണ്ടുവന്നതാണ്. ഇതിന്റെ മറപിടിച്ച് ചൈനീസ് സര്‍ക്കാരിനെ പിന്തുണക്കുന്ന ഇടത് ബുദ്ധികേന്ദ്രമാണ് ഇതിന് പിന്നില്‍. സിപിഎം സംസ്ഥന സെക്രട്ടറി വിജയ രാഘവന്റെ ഒത്താശയോടെയാണ് കോളേജ് പ്രിന്‍സിപ്പല്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ പരിപാടി ബാഹ്യമായ സിപിഎം സമ്മര്‍ദ്ദം മൂലമാണ് നടക്കുന്നതെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ചൈനയുടെ പിആര്‍ ഏജന്റായി സിപിഎം സെകട്ടറി മാറിയിരിക്കുന്നു.

ഈ പരിപാടിയുടെ സംഘാടകന്‍ പ്രൊഫ്. പ്രമോദ് തീവ്ര എസ്എഫ്‌ഐ നേതാവായിരുന്നു. പലപ്രാവിശ്യം ചൈനീസ് സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചൈന സന്ദര്‍ശിച്ചാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പിന്തുണയോടെയുള്ള ഈ അഞ്ചാം പത്തി ചാരപ്രവര്‍ത്തനത്തെ കുറിച്ച് കേന്ദ്ര ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും അന്വേഷിക്കണം. ഇത് പഠനമല്ലെന്നും വാഴ്ത്തലാണെന്നും ബി. ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

നിലവിലെ ചൈനയുടെ അന്തര്‍ദേശീയ, ദേശീയ സമീപനം ലോക രാജ്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. കോവിഡും, അഫ്ഗാനും ഗാല്‍ വന്‍ ഏറ്റുമുട്ടലും ഇന്ത്യന്‍ സൈനീകരെ ക്രൂരമായി വധിച്ചതും ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ ഭാരതസര്‍ക്കാര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ചൈനയുടെ പണം മേടിച്ച് മുഖം മിനുക്കുന്നത്.

ചൈനയെ ഗ്ലോറിഫൈ ചെയ്യുന്നത് പാക്കിസ്ഥാനെ ഗ്ലോറിഫൈ ചെയ്യുന്നതിന് തുല്യമാണ്. ഇത് രാജ്യ സ്‌നേഹികള്‍ ഏതിര്‍ക്കണമെന്നും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.