×
login
'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി

വൈകിട്ട് നാലിന് മുല്ലയ്ക്കലില്‍ നിന്ന് റാലി ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ആലപ്പുഴ: രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കും മതഭീകരര്‍ക്കും  നാടിനെ വിട്ടുനല്‍കില്ലെന്ന മുന്നറിയിപ്പുമായി വിശ്വഹിന്ദുപരിഷത്തിന്റെ യുവജനവിഭാഗമായ ബജ്‌രംഗ്ദള്‍ സംഘടിപ്പിക്കുന്ന ശൗര്യറാലി ഇന്ന്.  ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍  നിന്ന് രാവിലെ 10.30ന് ഇരുചക്രവാഹന റാലി ആരംഭിക്കും. തുടര്‍ന്ന് മണ്ണഞ്ചേരി വഴി തിരികെ ആലപ്പുഴ നഗരത്തിലെത്തി ആശ്രമത്തില്‍ സമാപിക്കും. ആയിരക്കണക്കിന് യുവജനങ്ങള്‍ അണിചേരും.  

വൈകിട്ട് നാലിന് മുല്ലയ്ക്കലില്‍ നിന്ന് റാലി ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജില്ലാ പോലീസിന്റെ അഭ്യര്‍ഥന പ്രകാരമാണ് പരിപാടി രാവിലത്തേക്ക് മാറ്റിയത്. നഗരത്തില്‍ മുസ്ലിം മതതീവ്രവാദ സംഘടനയുടെ പരിപാടി നടക്കുന്നതിനാല്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് പരിപാടി നടത്താന്‍ അനുമതി നല്കാനാവില്ലെന്നായിരുന്നു നേരത്തെ പോലീസ് നിലപാട്. എന്നാല്‍ പരിപാടി നടത്തുമെന്ന് ഹൈന്ദവ സംഘടനകള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമയക്രമം മാറ്റി റാലി നടത്താന്‍ പോലീസ് അനുമതി നല്കിയത്.  


ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ വയലാറിലെ നന്ദു, അഡ്വ. രണ്‍ജീത് ശ്രീനിവാസ് എന്നിവരെ കൊലചെയ്ത ശേഷവും നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും സാക്ഷികളെയും, സമാധാന കാംക്ഷികളായ ഭൂരിപക്ഷ ജനവിഭാഗത്തെയും ഭയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മതതീവ്രവാദ സംഘടനകള്‍ ഇന്ന് വൈകിട്ട് ആലപ്പുഴ നഗരത്തില്‍ പരേഡും സമ്മേളനവും നടത്തുന്നത്. അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ വീടിന് സമീപത്തു കൂടിയാണ് പരേഡ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രകോപനംഉണ്ടാക്കി വര്‍ഗീയ കലാപമാണ് ഇവരുടെ ലക്ഷ്യം. ഇതിന് സര്‍ക്കാരും ഭരണകക്ഷിയും ഒത്താശ ചെയ്യുകയാണെന്നാണ് വിമര്‍ശനം. പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കാന്‍ ഇന്ന് നഗരത്തില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ ബീച്ചിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനവും തടഞ്ഞു.

അതേസമയം ക്രമസമാധാന പ്രശ്‌നമൊന്നും ഉണ്ടാവില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. മതതീവ്രവാദികളും പോലീസും ഭരണകൂടവും കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വെറും കാഴ്ച്ചക്കാരായി നില്‍ക്കാനാകില്ലെന്നും അതിനാലാണ് ശൗര്യറാലി സംഘടിപ്പിക്കുന്നതെന്നും വിഎച്ച്പിനേതാക്കള്‍ അറിയിച്ചു.

 

  comment

  LATEST NEWS


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.