×
login
ബാലഗോകുലം‍ കുട്ടികള്‍ക്കുള്ള വിളക്കുമരം: വി. മുരളീധരന്‍

മയക്കുമരുന്നിന്റെയും പാശ്ചാത്യ ഉപഭോഗ സംസ്‌കാരത്തിന്റെയും അന്ധകാരത്തില്‍ നിരാശാബോധം പടരുന്ന ബാല്യകൗമാരങ്ങള്‍ക്കുള്ള യഥാര്‍ത്ഥ വഴിവിളക്കാണ് ബാലഗോകുലം. ഗോകുല സംസ്‌കാരം ഭവനങ്ങളില്‍ എത്തിക്കുക വഴി നല്ലൊരു പുത്തന്‍ സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ സാധിക്കും.

ന്യൂദല്‍ഹി: അന്ധകാരത്തില്‍പ്പെട്ടുഴലുന്ന കുഞ്ഞുങ്ങള്‍ക്കായി കേരളം നല്കിയ വിളക്കുമരമാണ് ബാലഗോകുലമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

മയക്കുമരുന്നിന്റെയും പാശ്ചാത്യ ഉപഭോഗ സംസ്‌കാരത്തിന്റെയും അന്ധകാരത്തില്‍ നിരാശാബോധം പടരുന്ന ബാല്യകൗമാരങ്ങള്‍ക്കുള്ള യഥാര്‍ത്ഥ വഴിവിളക്കാണ് ബാലഗോകുലം. ഗോകുല സംസ്‌കാരം ഭവനങ്ങളില്‍ എത്തിക്കുക വഴി നല്ലൊരു പുത്തന്‍ സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ സാധിക്കും. ദല്‍ഹിയില്‍ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചു ബാലഗോകുലം വിവേക യുവജാഗ്രത സംഘടിപ്പിച്ച യുവസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുരളീധരന്‍.


ചടങ്ങില്‍ ബാലസാഹിതീ പ്രകാശന്‍ ചെയര്‍മാന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍ മാര്‍ഗദര്‍ശനം നല്കി. രക്ഷാധികാരി ബാബു പണിക്കര്‍, സാഹാരക്ഷാധികാരി കെ.വി. രാമചന്ദ്രന്‍, അധ്യക്ഷന്‍ പി.കെ. സുരേഷ്, പൊതു കാര്യദര്‍ശി ഇന്ദുശേഖരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിവേക യുവജാഗ്രതയിലെ യുവതീയുവാക്കള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും മാതൃകാ പാര്‍ലമെന്റും അവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം പത്തിലും പന്ത്രണ്ടിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. യുവസംഗമത്തിന് യുവജാഗ്രത സംയോജകരായ യുടി പ്രകാശ്, രാജീവ് എന്നിവര്‍ നേതൃത്വം നല്കി. ബിനോയ് ബി. ശ്രീധരന്‍ നന്ദി പ്രകാശിപ്പിച്ചു. മലയാളം സിനിമാനടന്‍ നന്ദകിഷോര്‍ കാരിക്കേച്ചര്‍ അവതരിപ്പിച്ചു.

    comment

    LATEST NEWS


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.