×
login
ഹരിവരാസനം രചിച്ച കോനകത്തു ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രമുഖര്‍

ചേര്‍ത്തല തുറവൂര്‍ പൂത്തേഴത്തു വീട്ടിലായിരുന്നു അന്ത്യം ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് കാര്യദര്‍ശി ആയിരുന്നു. ഹരിവരാസനത്തിന്‌റെ ശതാബ്ദി വേളയില്‍ ആയിരുന്നു അന്ത്യം.

തുറവൂര്‍ (ആലപ്പുഴ): ശബരിമല അയ്യപ്പസ്വാമിയുടെ പ്രശസ്തമായ ഉറക്കുപാട്ട്  ഹരിവരാസനം രചിച്ച കോനകത്തു ജാനകിയമ്മയുടെ മകള്‍ കോടംതുരുത്ത് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പുത്തേഴത്ത് നവനീതത്തില്‍ ബാലാമണിയമ്മ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലാമണിയമ്മ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. സംസ്‌കാരം നടത്തി.

മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ഐഎസ്ആര്‍ഒ മുന്‍ മേധാവി പദ്മവിഭൂഷണ്‍ ജി. മാധവന്‍ നായര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരിയായിട്ടുള്ള ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുഖ്യ കാര്യദര്‍ശി കൂടിയായിരുന്നു ബാലാമണിയമ്മ. അടുത്ത വര്‍ഷം ഹരിവരാസനത്തിന്റെ ശതാബ്ദി ആഘോഷിക്കാനിരിക്കേയാണ് അന്ത്യം. ഇന്നലെ ഉച്ചയ്ക്ക് 12ന് പുത്തേഴത്ത് വീട്ടില്‍ മകന്‍ ശ്രീകുമാര്‍, പേരക്കുട്ടികളായ അഖില്‍ ചന്ദ്രന്‍, ആനന്ദ്, മോഹന്‍കുമാര്‍ എന്നിവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭര്‍ത്താവ് പരേതനായ സുകുമാര പണിക്കര്‍, മക്കള്‍: ഗായത്രി, ശ്രീകുമാര്‍, ഗോപകുമാര്‍, പരേതനായ ഹരികുമാര്‍. മരുമക്കള്‍: രാമചന്ദ്രന്‍ (റിട്ട. ഹൈക്കോടതി ഉദ്യോഗസ്ഥന്‍), രതി, ധന്യ, റിനി.

കുമ്മനം രാജശേഖരന്‍, അയ്യപ്പസേവാസമാജം അഖിലേന്ത്യാ സെക്രട്ടറി ഈറോഡ് രാജന്‍, ക്ഷേത്രീയ ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, ദേശിയ വൈസ് പ്രസിഡന്റ് എസ്‌ജെആര്‍ കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്, സംസ്ഥാന സെക്രട്ടറി അമ്പോറ്റി കൊഴഞ്ചേരി, ജില്ലാ രക്ഷാധികാരി ബി. ശശീന്ദ്രന്‍ നായര്‍, സംസ്ഥാന സമിതി അംഗം സി.എം. പീതംബരന്‍, ജില്ലാ പ്രസിഡന്റ് പി.ബി. രാധാകൃഷ്ണന്‍,  ജില്ലാ സെക്രട്ടറി ബാലാജി, ജില്ലാ ട്രഷറര്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

  comment

  LATEST NEWS


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.