×
login
പിതൃസ്‌മരണയില്‍ ബലിതര്‍പ്പണം‍; സ്‌നാനഘട്ടങ്ങളിൽ പുലർച്ചെ മുതൽ വിശ്വാസികളുടെ തിരക്ക്

ബലിതര്‍പ്പണത്തിന് പ്രശസ്തമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2.30 മുതല്‍ തര്‍പ്പണം ആരംഭിച്ചു. വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നു മുതലും ആലുവ മണപ്പുറത്ത് രാത്രി 12നും ചടങ്ങുകള്‍ ആരംഭിച്ചു.

തിരുവനന്തപുരം: കര്‍ക്കടകവാവ് ദിനമായ ഇന്ന് പിതൃസ്‌മരണയില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ പ്രധാന സ്‌നാനഘട്ടങ്ങളിലെല്ലാം വിശ്വാസികളെത്തി കാത്തിരുന്നു. വര്‍ക്കല, തിരുവല്ലം, ആലുവ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളില്‍ നല്ല തിരക്കുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്ത് 80 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്.  

ബലിതര്‍പ്പണത്തിന് പ്രശസ്തമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2.30 മുതല്‍ തര്‍പ്പണം ആരംഭിച്ചു. വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നു മുതലും ആലുവ മണപ്പുറത്ത് രാത്രി 12നും ചടങ്ങുകള്‍ ആരംഭിച്ചു.  ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലിയിൽ ഒരേ സമയം 250 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്. ആയിരകണക്കിന് വിശ്വാസികൾ എത്തുന്നതിനാൽ തിരുനെല്ലിയിൽ പോലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ സൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്.


അതേസമയം വര്‍ക്കല പാപനാശം കടപ്പുറത്ത് ഇന്നലെ വൈകിട്ടോടെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം ശംഖുമുഖത്ത് ഇക്കുറി ബലിയിടാൻ അനുമതി ഇല്ല. കടലാക്രമണം കണക്കിലെടുത്ത് ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതർപ്പണം അനുവദിക്കരുതെന്ന് നി‍‍ർദേശിച്ചിട്ടുള്ളത്. ആലുവ അദ്വൈതാശ്രമത്തില്‍ പുലര്‍ച്ചെ നാലരയോടെയും തിരുനാവായ മണപ്പുറത്ത് പുലര്‍ച്ചെ രണ്ടിനും ബലിതര്‍പ്പണം ആരംഭിച്ചു.

സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് ഇത്തവണ ചടങ്ങ് നടക്കുന്നത്. കര്‍ക്കടക വാവ് ബലിതര്‍പ്പണം നടത്തുന്നത് മൂന്നു തലമുറയില്‍പെട്ട പിതൃക്കള്‍ക്കാണെന്നാണ് വിശ്വാസം. ഇന്നലെ രാത്രി 7.30 മുതല്‍ അമാവാസി ആരംഭിച്ചിരുന്നു. സൂര്യന്‍ ഉച്ചസ്ഥായിയില്‍ എത്തുന്നതിനു മുമ്പ് ബലി തര്‍പ്പണം നടത്തണമെന്നതിനാല്‍ ഉച്ചയോടെ ചടങ്ങുകള്‍ തീരുന്ന വിധമുള്ള ക്രമീകരണമാണ് പ്രധാന കേന്ദ്രങ്ങളിലെല്ലാം ഒരുക്കിയിരുന്നത്. ഇവിടങ്ങളിലെല്ലാം കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസുകളുണ്ട്.  

കഴിഞ്ഞ രണ്ടു തവണയും കൊവിഡ് കാരണം വീട്ടുമുറ്റങ്ങളിലാണ് ബലിതര്‍പ്പണം നടന്നത്.

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.