login
ബാങ്ക് ‍മാനേജര്‍ സ്വപ്‌നയുടേത് ആത്മഹത്യ; മാനസിക സമ്മര്‍ദ്ദം മൂലമെന്ന് കുറിപ്പ്; ജീവനൊടുക്കിയത് ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷത്തിന് ശേഷം

തൃശൂര്‍ മണ്ണുത്തി മുള്ളേക്കര സ്വദേശിനിയാണ് സ്വപ്ന. ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.രണ്ട് കുട്ടികളുണ്ട്.

കണ്ണൂര്‍: ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജര്‍ കെ.എസ്.സ്വപ്‌ന(38) യുടേത് ആത്മഹത്യ എന്ന് പോലീസ്. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന ഡയറി കുറിപ്പും സ്വപ്‌നയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. തൃശൂര്‍ മണ്ണുത്തി മുള്ളേക്കര സ്വദേശിനിയാണ് സ്വപ്ന. ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.രണ്ട് കുട്ടികളുണ്ട്.  കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയില്‍ എത്തിയത്. കൂത്തുപറമ്പിനടത്ത് നിര്‍മലഗിരി കുട്ടിക്കുന്നിലാണ് സ്വപ്ന കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കൂത്തുപറമ്പ് എസിപി കെ.ജി. സുരേഷും എസ്‌ഐ കെ.ടി. സന്ദീപും പരിശോധന സംഭവസ്ഥലത്ത് പരിശോധന നടത്തി.  

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 9 മണിയോടെ  ജീവനക്കാരി ബാങ്കില്‍ എത്തിയപ്പോഴാണ് സ്വപ്നയെ മരിച്ച നിലയില്‍ കാണുന്നത്. ഉടന്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  

 

 

 

 

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ; അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.