login
ഭാരതപ്പുഴ ചെറുതുരുത്തിയില്‍ ഇരുകരകളും തൊട്ടു; ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകുന്നു

ഭാരതപ്പുഴ ചെറുതുരുത്തിയില്‍ ഇരുകരകളും തൊട്ടു. മഴ തുടര്‍ന്നാല്‍ ജനവാസ മേഖലയിലേക്ക് വെള്ളം കയറും. ചാലക്കുടിപ്പുഴയും കവിഞ്ഞൊഴുകുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ ചാലക്കുടിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടിപ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ കളക്ടര്‍  ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസമായി തുടരുന്ന കനത്ത കാറ്റും മഴയും ജില്ലയില്‍ വ്യാപക നാശം വിതച്ച സാഹചര്യത്തിലാണിത്. ജില്ലയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.  

ഭാരതപ്പുഴ ചെറുതുരുത്തിയില്‍ ഇരുകരകളും തൊട്ടു. മഴ തുടര്‍ന്നാല്‍ ജനവാസ മേഖലയിലേക്ക് വെള്ളം കയറും. ചാലക്കുടിപ്പുഴയും കവിഞ്ഞൊഴുകുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ ചാലക്കുടിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടിപ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്.  

 അതിരപ്പിള്ളി -മലക്കപ്പാറ-വാല്‍പ്പാറ റൂട്ടില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. രണ്ട് ദിവസങ്ങളായി ജില്ലയില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശമാണുണ്ടായത്. ചാലക്കുടി, പുതുക്കാട്, മണ്ണുത്തി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ മേഖലകളിലെല്ലാം കാറ്റ് നാശം വിതച്ചു.  

 നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറുകളും പലയിടത്തും നിലം പൊത്തി. വൈദ്യുതി വിതരണവും ഗതാഗതവും പലയിടത്തും നിലച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഡാമുകള്‍ നിറഞ്ഞു. മഴ കനക്കുന്നതോടെ കൂടുതല്‍ ഡാമുകള്‍ തുറന്നുവിടേണ്ടി വരും. ഇത് പുഴകളിലെ ജലനിരപ്പ് വീണ്ടും ഉയരാനിടയാക്കും.

  comment

  LATEST NEWS


  എ. ശാന്തകുമാര്‍ വിട വാങ്ങി; മലയാള നാടകവേദിക്ക് തീരാനഷ്ടം


  ബ്രസീലിന് എതിരാളി പെറു; കൊളംബിയയ്ക്ക് വെനസ്വേല


  സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി യെദിയൂരപ്പ സര്‍ക്കാര്‍; കൊറോണ ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ; 300 കോടി അനുവദിച്ചു


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.