×
login
മലയോര മേഖലയില്‍ വന്യജീവി ആക്രമണം രൂക്ഷം; ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയില്‍; പിണറായി സര്‍ക്കാര്‍ നിഷ്‌ക്രീയമെന്ന് കര്‍ഷകമോര്‍ച്ച

വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകുമ്പോള്‍ നാട്ടിന്‍ പുറങ്ങളിലേയ്ക്ക് കടന്നു വരാന്‍ കാരണമാകുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ 67 കോടി രൂപയില്‍ കേരളം 32 കോടി രൂപ മാത്രമാണ് ചിലവഴിച്ചിട്ടുള്ളതെന്നും അദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കാട്ടുപന്നി ഉള്‍പ്പെടെ ഉള്ള വന്യമൃഗങ്ങളുടെ ആക്രമണം മൂലം മലയോര മേഖലയിലെ ചെറുകിട കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കുന്നു. കാര്‍ഷിക വിളകളുടെ നഷ്ടത്തിന് പുറമേ ഒട്ടനവധി കൃഷിക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടും വനം വകുപ്പും സംസ്ഥാന സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ് ഈ വിഷയത്തില്‍ കാണിക്കുന്നതെന്ന് ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി നായര്‍ പറഞ്ഞു.

വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകുമ്പോള്‍ നാട്ടിന്‍ പുറങ്ങളിലേയ്ക്ക് കടന്നു വരാന്‍ കാരണമാകുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ 67 കോടി രൂപയില്‍ കേരളം 32 കോടി രൂപ മാത്രമാണ് ചിലവഴിച്ചിട്ടുള്ളതെന്നും അദേഹം കുറ്റപ്പെടുത്തി.

വന്യമൃഗങ്ങളുടെ ആക്രമണം മൂലവും പ്രകൃതിക്ഷോഭം മൂലവും വിളനഷ്ടം സംഭവിക്കുന്ന കൃഷിക്കാര്‍ക്ക് ഏറെ പ്രയോജനംലഭിക്കുന്ന കേന്ദ്ര പദ്ധതിയായ ഫസല്‍ ഭീമാ യോജന കേരളത്തില്‍ വ്യാപകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അപൂര്‍ണ്ണവും അവ്യക്തവുമാണ.് വന്യജീവി ആക്രമണത്തില്‍ കേരളത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ പോലും സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ ഇല്ലെന്നും ഷാജി നായര്‍ പറഞ്ഞു.

കേരളത്തിലെ വന്യജീവി ആക്രമണം മൂലം കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര കൃഷിമന്ത്രിയുടെയും വനം വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച നടത്തുമെന്നും വ്യക്തമാക്കി.

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.