×
login
ആലുവ‍യില്‍ വന്‍ സ്പിരിറ്റ് വേട്ട; കള്ള്ഷാപ്പിലെ ഭൂഗർഭ ടാങ്കിൽ സൂക്ഷിച്ചിരുന്നത് 2000 ലിറ്റര്‍ സ്പിരിറ്റ്, റെയ്ഡ് രഹസ്യവിവരത്തെ തുടർന്ന്

ഷാപ്പിന്റെ ഉള്ളില്‍ മണ്ണെടുത്ത് ടാങ്കിറക്കിയാണ് സ്പിരിറ്റ് സംഭരിച്ചിരുന്നത്. മദ്യത്തില്‍ ചേര്‍ക്കാനാണ് ഈ സ്പിരിറ്റ് സൂക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം.

കൊച്ചി: ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. കള്ള് ഷാപ്പിന് പിന്നിലെ ഭൂഗര്‍ഭടാങ്കില്‍ സംഭരിച്ച നിലയില്‍ 2000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തിരുവനന്തപുരത്തെ സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്‌ എന്‍ഫോഴസ്‌മെന്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

ആലുവ മംഗലപുഴ പാലത്തിന്റെ സമീപമുള്ള സുനി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കള്ള്ഷാപ്പ്. ഷാപ്പിന്റെ ഉള്ളില്‍ മണ്ണെടുത്ത് ടാങ്കിറക്കിയാണ് സ്പിരിറ്റ് സംഭരിച്ചിരുന്നത്.  മദ്യത്തില്‍ ചേര്‍ക്കാനാണ് ഈ സ്പിരിറ്റ് സൂക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം. കള്ള് ഷാപ്പിലെ ഒരു മുറിയില്‍ തറ കുത്തിപ്പൊളിച്ച്‌ അറ ഉണ്ടാക്കി അതില്‍ വലിയ ടാങ്ക് ഇറക്കിവെച്ചാണ് സ്പരിറ്റ് സൂക്ഷിച്ചിരുന്നത്.


ഈ മുറിയിലേക്ക് വാതില്‍ ഇല്ലായിരുന്നു. വാതില്‍ ഇല്ലാത്ത ഈ മുറിയില്‍ രഹസ്യ അറയ്‌ക്ക് മുകളില്‍ അക്രിസാധനങ്ങള്‍ ഇട്ട് മൂടിയനിലയിലായിരുന്നു. മുറിയിലെ ഭിത്തി പൊളിച്ചാണ് എക്‌സൈസ് ഉദ്യേഗസ്ഥര്‍ അകത്ത് കടന്നത്. ടാങ്കില്‍ ശേഖരിച്ചിരിക്കുന്ന സ്പിരിറ്റ് ആവശ്യത്തിന് പൈപ്പ് വഴി പുറത്തെടുക്കുകയായിരുന്നു ചെയ്തിരുന്നത്. ടാങ്കിന്റെ പഴക്കം കണ്ടിട്ട് വളരെ നാളായി ഇവര്‍ ഉപയോഗിച്ചുവെന്ന് മനസിലാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

സിഐ ടി. അനില്‍കുമാര്‍, സി.ഐ സദയകുമാര്‍, സി.ഐ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.   

  comment

  LATEST NEWS


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.