×
login
'സംഘപരിവാര്‍ ഗൂഢാലോചനയെന്ന വാദം ബാലിശം; തമ്മില്‍ തല്ലിയത് വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി'; ബിന്ദു അമ്മിണിയുടെ ആരോപണങ്ങള്‍ തള്ളി കേരളാ പോലീസ്

പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമം അരങ്ങേറിയത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് വാക്കേറ്റമാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റും ചെയ്തു. അല്ലാതെ സംഘപരിവാര്‍ ഗൂഡാലോചനയുണ്ടെന്ന അമ്മിണിയുടെ വാദം ശരിയല്ലെന്നും പോലീസ് പറഞ്ഞു.

കോഴിക്കോട്: സിപിഎം ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ വാദങ്ങള്‍ തള്ളി കേരളാ പോലീസ്. കോഴിക്കോട് ആക്രമണത്തിന് പിന്നില്‍ ബിന്ദു അമ്മിണി ഉയര്‍ത്തുന്ന വാദങ്ങള്‍  ബാലിശമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.  പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമം അരങ്ങേറിയത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് വാക്കേറ്റമാവുകയും  മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റും ചെയ്തു. അല്ലാതെ സംഘപരിവാര്‍ ഗൂഡാലോചനയുണ്ടെന്ന അമ്മിണിയുടെ വാദം ശരിയല്ലെന്നും പോലീസ് പറഞ്ഞു.  

എന്നാല്‍, തന്നെ മര്‍ദിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് സംഭവത്തില്‍ പ്രതിയാക്കപ്പെട്ട മോഹന്‍ദാസ് വ്യക്തമാക്കി.  അമ്മിണി തന്നെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടില്ല. താന്‍ മര്‍ദിക്കുന്നത് മാത്രമാണ് ഇവര്‍ എഡിറ്റ് ചെയ്ത് പുറത്തുവിട്ടിരിക്കുന്നത്. അതിനാല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും മോഹന്‍ദാസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.  

പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മത്സ്യതൊഴിലാളിയായ മോഹന്‍ദാസും ഇടത് സഹയാത്രികയുമായ ബിന്ദു അമ്മിണിയും തമ്മില്‍ കയ്യാങ്കളിയാലേയ്ക്ക് കലാശിച്ചത്. ബിന്ദു അമ്മിണി ഇയാളുടെ ഫോണ്‍ തല്ലിപ്പൊളിക്കുന്നതും ഇയാളുടെ മുണ്ടുരിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബിന്ദു അമ്മിണിയില്‍ നിന്നുള്ള മര്‍ദനത്തില്‍ ഇയാള്‍ക്കും പരിക്കേറ്റതായി പോലീസ് പറഞ്ഞു.

    comment

    LATEST NEWS


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.